CMDRF

അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ പ്രതി ഓടി; വെടിവെച്ച് പൊലീസ്

അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ പ്രതി ഓടി; വെടിവെച്ച് പൊലീസ്
അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ പ്രതി ഓടി; വെടിവെച്ച് പൊലീസ്

അറസ്റ്റുചെയ്യാൻ ശ്രമിക്കുന്നതിനിടെ ഓടി രക്ഷപ്പെട്ട പ്രതിക്ക് നേരെ വെടിയുതിർത്ത് പൊലീസ്. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലാണ് സംഭവം. പൊലീസ് ഉദ്യോഗസ്ഥനെ കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചതിന് ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു. മോഷണക്കേസിലെ പ്രതിയെ പിടികൂടുന്നതിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

നീണ്ട ക്രിമിനൽ റെക്കോർഡുള്ള പ്രതിയെ പൊലീസ് കാലിൽ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. ഞായറാഴ്ച കന്യാകുമാരി ജില്ലയിലെ അളഗുപുരം മേഖലയ്ക്ക് സമീപം വെച്ച് ആർ സെൽവം എന്ന പ്രതി ഒരാളെ കത്തി ഉപയോഗിച്ച് ആക്രമിച്ച് 2000 രൂപ തട്ടിയെടുത്തതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. സെൽവത്തിൻ്റെ ലൊക്കേഷൻ കണ്ടെത്തിയ പൊലീസ് സംഭവസ്ഥലത്ത് എത്തുകയും ഇയാളെ പിടികൂടാൻ ശ്രമിക്കുകയുമായിരുന്നു.

കത്തിയെടുത്ത് പൊലീസിന് നേരെ തിരിഞ്ഞ ഇയാൾ പിന്നീട് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് സെൽവത്തിൻ്റെ വലത് കാലിന് വെടിവെക്കുകയായിരുന്നു. സംഭവത്തിന് ശേഷം പോലീസ് സെൽവത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പല ജില്ലകളിലും കൊലക്കുറ്റങ്ങൾ ഉൾപ്പെടെ 27 കേസുകളാണ് സെൽവത്തിൻ്റെ പേരിലുള്ളത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Top