CMDRF

റോഡ് മുറിച്ച് കടക്കുന്നതിനിടെ വിദ്യാര്‍ത്ഥിനിയെ ഇരുചക്രവാഹനം ഇടിച്ച് തെറിപ്പിച്ചു

റോഡ് മുറിച്ച് കടക്കുന്നതിനിടെ വിദ്യാര്‍ത്ഥിനിയെ ഇരുചക്രവാഹനം ഇടിച്ച് തെറിപ്പിച്ചു
റോഡ് മുറിച്ച് കടക്കുന്നതിനിടെ വിദ്യാര്‍ത്ഥിനിയെ ഇരുചക്രവാഹനം ഇടിച്ച് തെറിപ്പിച്ചു

മഞ്ചേരി: മലപ്പുറത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വിദ്യാര്‍ത്ഥിനിയെ ഇരുചക്രവാഹനം ഇടിച്ച് തെറിപ്പിച്ചു. എടയൂര്‍ അത്തിപ്പറ്റയിലാണ് സംഭവം. ചോലയില്‍ വീട്ടില്‍ ഇസ്ഹാഖിന്റെ മകള്‍ ഫാത്തിമ ഹാദിയ(9)യെയാണ് സ്‌കൂട്ടര്‍ ഇടിച്ചത്. റോഡില്‍ ബസ് കാത്ത് നില്‍ക്കുകയായിരുന്നു ഫാത്തിമ. ബസില്‍ കയറാനായി റോഡ് മുറിച്ച് കടക്കവേ അമിത വേഗതയിലെത്തിയ സ്‌കൂട്ടര്‍ പെണ്‍കുട്ടിയെ ഇടിക്കുകയായിരുന്നു.

പെണ്‍കുട്ടിയെ ഇടിച്ച് തെറിപ്പിച്ച് സ്‌കൂട്ടര്‍ യാത്രികരും റോഡില്‍ നിയന്ത്രണം വിട്ട് വീണു. ഇവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റ ഹാദിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം കണ്ട് ഓടിയെത്തിയവരാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Top