CMDRF

റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനം ഇടിച്ച് തെറിപ്പിച്ചു; അമ്മയ്ക്കും മകള്‍ക്കും പരിക്ക്

റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനം ഇടിച്ച് തെറിപ്പിച്ചു; അമ്മയ്ക്കും മകള്‍ക്കും പരിക്ക്
റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനം ഇടിച്ച് തെറിപ്പിച്ചു; അമ്മയ്ക്കും മകള്‍ക്കും പരിക്ക്

പാലക്കാട്: റോഡ് മുറിച്ച് കടക്കുന്നതിനിടെ അമ്മയേയും മകളേയും കാര്‍ ഇടിച്ച് തെറിപ്പിച്ചു. പാലക്കാട് തൃത്താല ഞാങ്ങാട്ടിരിയില്‍ ആണ് അപകടം നടന്നത്. ഞാങ്ങാട്ടിരി സ്വദേശി പന്തല്ലൂര്‍ വീട്ടില്‍ ശോഭ, മകള്‍ ശില്‍പ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

മകളെ ബസ് കയറ്റാനായി ഞാങ്ങാട്ടിരിയില്‍ എത്തിയതായിരുന്നു ഇരുവരും. ഇതിനായി റോഡ് മുറിച്ച് കടക്കുന്നതിനിടെ കൂറ്റനാട് ഭാഗത്ത് നിന്നും പട്ടാമ്പി ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ ഇരുവരേയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും പെരിന്തല്‍ മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top