സലൂണിൽ മുടിവെട്ടുന്നയാൾ തല മസാജ് ചെയ്തതോടെ യുവാവിന് മസ്തിഷ്ക മരണം സംഭവിച്ച വാർത്ത നമുക്കറിയാം. വൈറ്റ് ഫീൽഡിലുള്ള സലൂണിൽ മുടി വെട്ടാനെത്തിയ ബല്ലാരി സ്വദേശിയാണ് ഗുരുതരാവസ്ഥയിലായത്. മുടിവെട്ടിയയാൾ മസാജ് ചെയ്യുന്നതിനിടെ കഴുത്ത് പിടിച്ച് ബലമായി വെട്ടിക്കുകയായിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം.
വീട്ടിലെത്തി കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ യുവാവിന്റെ സംസാരശേഷി നഷ്ടപ്പെടാൻ തുടങ്ങുകയും ഇടതുവശത്ത് തളർച്ച അനുഭവപ്പെട്ടതായുമാണ് റിപ്പോർട്ടുകൾ.’ബ്യൂട്ടിപാർലർ സ്ട്രോക്ക് സിൻഡ്രോം’ എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്. ബ്യൂട്ടിപാർലറുകളിൽ തല കഴുകുമ്പോൾ തല ഒരു പ്രത്യേക ബേസിനിലേക്ക് കിടത്തും. ഈ ബേസിനിൽ കിടക്കുമ്പോൾ കഴുത്തിന്റെ പുറകിലുള്ള ഒരു പ്രധാന രക്തകുഴൽ അമർന്ന് പോകുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണമാകുന്നത്.തലച്ചോറുമായി നേരിട്ട് ബന്ധിപ്പിക്കുന്ന രക്തക്കുഴലാണിത്.
ALSO READ: വെറുംവയറ്റിൽ തക്കാളി ജ്യൂസ് കുടിച്ചാലോ? അറിയാം ഗുണങ്ങൾ
ഇതിന്റെ ലക്ഷണങ്ങൾ എന്തെന്ന് നോക്കാം. കഴുത്തിന് വേദനയും തലകറക്കവും അനുഭവപ്പെടുക, കാഴ്ചയ്ക്ക് മങ്ങലും ഛർദിയും വരുക , സംസാരിക്കുമ്പോൾ വ്യക്തമാവാതിരിക്കുക,ബാലൻസ് നഷ്ടപ്പെടുക എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. വളരെ ശ്രദ്ധയോടെ മാത്രം ഈ മുടിവെട്ടാൻ സന്ദർഭത്തിൽ ഇടപെടുക എന്നതാണ് നമുക്ക് ചെയ്യാൻ കഴിയുന്ന പ്രധാന കാര്യം.