ചര്‍മ്മത്തിലുണ്ടാവുന്ന വെളുത്ത പാടുകള്‍ പലപ്പോഴും നിങ്ങളെ അസ്വസ്ഥതപ്പെടുത്തുന്നു. ഇത് വെള്ളപ്പാണ്ട് ആണോ എന്ന് പോലും പലരും സംശയിക്കുന്നു. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. ചര്‍മ്മത്തിലുണ്ടാവുന്ന പല അസ്വസ്ഥതകളേയും ഇല്ലാതാക്കുന്നതിന് ശ്രദ്ധിക്കുന്നവര്‍ പലപ്പോഴും ചര്‍മ്മത്തിലെ വെളുത്ത പാടിനെ എപ്രകാരം പ്രതിരോധിക്കണം എന്ന് അറിയാത്തവരായിരിക്കും. വേനല്‍ക്കാലത്ത് ആണ് ഇത്തരം വെളുത്ത പാടുകള്‍ ചര്‍മ്മത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്. മോശം ഭക്ഷണം ആരോഗ്യത്തെ ബാധിക്കുന്നത് പോലെ ചര്‍മ്മത്തേയും ബാധിക്കുന്നുണ്ട്.അമിത വിയര്‍പ്പ് ഉണ്ടാവുകയും ചര്‍മ്മം എണ്ണമയമുള്ളതായി മാറുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി പലപ്പോഴും ചര്‍മ്മത്തില്‍ മുഖക്കുരു, ബ്ലാക്ക്ഹെഡ്സ്, എന്നിവയും വെളുത്ത പാടുകളും മറ്റും കാണപ്പെടുന്നു. ചിലരുടെ ചര്‍മ്മം ഈ സീസണില്‍ വളരെയധികം വരണ്ടതായി മാറുന്നു. അതിന്റെ ഫലമായാണ് ചര്‍മ്മത്തില്‍ വെളുത്ത പാടുകള്‍ കാണപ്പെടുന്നത്. എന്നാല്‍ വെള്ളപ്പാടുകള്‍ എല്ലാം തന്നെ വെള്ളപ്പാണ്ട് ആയിരിക്കണം എന്നില്ല. ഇത്തരം കാര്യങ്ങളെക്കുറിച്ച് നമുക്ക് നോക്കാം.
വിറ്റിലിഗോ അഥവാ ചര്‍മ്മ പ്രശ്നങ്ങള്‍ ചര്‍മ്മത്തിലെ വെളുത്ത പാടുകള്‍ പലപ്പോഴും നമ്മുടെ ആരോഗ്യത്തിന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. തുടക്കത്തില്‍ ഇത് കാണുമ്പോള്‍ പലരും അതിനെ വെള്ളപ്പാണ്ട് ആയി തെറ്റിദ്ധരിക്കുകയും എന്നാല്‍ ഇത് പലപ്പോഴും ചര്‍മ്മത്തില്‍ മോയ്സ്ചുറൈസര്‍ ഉപയോഗിക്കാത്തതിന്റെ ഫലമായി സംഭവിക്കുകയും ചെയ്യുന്ന പ്രശ്നമായാണ് കണക്കാക്കുന്നത്. വിദഗ്ധരുടെ അഭിപ്രായത്തില്‍, ചര്‍മ്മത്തെ എപ്പോഴും ഈര്‍പ്പമുള്ളതാക്കി നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കണം. വേനല്‍ക്കാലത്ത് ഇത്തരം പ്രശ്നങ്ങള്‍ പലരിലും ഉണ്ടാവുന്നു. വെള്ളപ്പാണ്ടും ചര്‍മ്മത്തിലെ വരള്‍ച്ചയും തമ്മില്‍ പല വിധത്തിലുള്ള സാമ്യം ലക്ഷണങ്ങളുടെ കാര്യത്തിലുണ്ട്. പ്രത്യേകിച്ച് കൈകള്‍ കാലുകള്‍ മുഖം എന്നീ ഭാഗത്താണ് കൂടുതല്‍ ഇത്തരം അവസ്ഥകള്‍ കാണപ്പെടുന്നത്. ചൊറിച്ചില്‍ ആയിരി്ക്കും ആദ്യത്തെ ലക്ഷണം. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധ തുടക്കത്തില്‍ തന്നെ വേണം. ചര്‍മ്മത്തില്‍ അസ്വസ്ഥത, പ്രത്യേകിച്ച് കുളിച്ച ശേഷം ഉണ്ടാവുന്ന അസ്വസ്ഥതകള്‍, ചര്‍മ്മത്തില്‍ വരള്‍ച്ച എന്നിവ തുടക്കലക്ഷണമാവാം. ഇവയെല്ലാം തന്നെ പലപ്പോഴും ചര്‍മ്മം വരണ്ടിരിക്കുന്നു എന്നതാണ് സൂചിപ്പിക്കുന്നത്.
വെള്ളപ്പാണ്ട് ആണ് നിങ്ങള്‍ക്കുള്ളത് എങ്കില്‍ അത് സൂചിപ്പിക്കുന്ന ആദ്യ ലക്ഷണങ്ങളില്‍ മഞ്ഞ അല്ലെങ്കില്‍ വെളുത്ത പാടുകള്‍ ആദ്യ ദിവസം തന്നെ പ്രത്യക്ഷമാവുന്നു. കൈകള്‍, അരക്കെട്ട്, ഇടുപ്പ് എന്നീ ഭാഗങ്ങളിലാണ് പലപ്പോഴും ഇത്തരം മാറ്റങ്ങള്‍ ആദ്യം പ്രത്യക്ഷപ്പെടുന്നത്. ചര്‍മ്മം പരസ്പരം ഉരസുന്ന ഭാഗത്താണ് ഇത്തരം പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നത്. ഇത് പെട്ടെന്ന് തന്നെ മറ്റ് ഭാഗത്തേക്ക് പരക്കുകയും ചെയ്യുന്നു. ചര്‍മ്മത്തില്‍ വരള്‍ച്ച കാണപ്പെടുകയാണെങ്കില്‍ മോയ്സ്ചറൈസര്‍ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കണം. കൂടാതെ ചര്‍മ്മ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍, നിങ്ങളുടെ ചര്‍മ്മം എപ്പോഴും വൃത്തിയാക്കുന്നതിന് ശ്രദ്ധിക്കണം. അത് കൂടാതെ കഠിനമായ സോപ്പോ അല്ലെങ്കില്‍ ക്ലെന്‍സറോ ഉപയോഗിക്കുന്നതില്‍ ശ്രദ്ധിക്കണം. ഇത് ചര്‍മ്മത്തിലെ എണ്ണമയത്തെ പൂര്‍ണമായും ഇല്ലാതാക്കുകയും ചെയ്യുന്നു. ചര്‍മ്മത്തില്‍ എപ്പോഴും സോഫ്റ്റ് ആയ ക്ലെന്‍സര്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. കൂടാതെ മോയ്സ്ചറൈസര്‍ ഉപയോഗിക്കുന്നതിനും ശ്രദ്ധിക്കണം.