CMDRF

പുഷ്‍പ 2 ലൊക്കേഷനിലെത്തിയ ആ വിശിഷ്‍ടാതിഥി ആര് ?

കഥ ചോരാതെ ഇരിക്കാനായി ചിത്രത്തിൻറെ ക്ലൈമാക്സ് അതീവ രഹസ്യ സ്വഭാവത്തോടെയാണ് സുകുമാര്‍ ചിത്രീകരിക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിരുന്നു.

പുഷ്‍പ 2 ലൊക്കേഷനിലെത്തിയ ആ വിശിഷ്‍ടാതിഥി ആര് ?
പുഷ്‍പ 2 ലൊക്കേഷനിലെത്തിയ ആ വിശിഷ്‍ടാതിഥി ആര് ?

ന്ത്യന്‍ സിനിമാ ലോകത്ത് നിലവില്‍ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രങ്ങളില്‍ ഒന്നാണ് പുഷ്പ 2. ടൈറ്റില്‍ കഥാപാത്രമായി അല്ലു അര്‍ജുനും, സുകുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ആക്ഷന്‍ ഡ്രാമ ചിത്രത്തിന്‍റെ സീക്വല്‍ ഓഗസ്റ്റ് 15 ന് എത്തുമെന്ന് ആദ്യം പ്രഖ്യാപിച്ചിരുന്ന ചിത്രമാണിത്. എന്നാല്‍ ചിത്രത്തിന്റെ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കാലതാമസം നേരിട്ടതിനാല്‍ ഡിസംബര്‍ 6 ലേക്ക് റിലീസ് നീട്ടിയിരിക്കുകയാണ് ഇപ്പോൾ.

ഇപ്പോഴിതാ ചിത്രത്തിന്‍റെ ലൊക്കേഷന്‍ സന്ദര്‍ശിച്ച ഒരു വിശിഷ്ടാതിഥിയുടെ ചിത്രം അണിയറക്കാര്‍ പങ്കുവച്ചിരിക്കുകയാണ്. അതാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. തെലുങ്ക് സിനിമയെ പാന്‍ ഇന്ത്യന്‍ തലത്തിലേക്ക് ഉയര്‍ത്തിയ സംവിധായകന്‍ എസ് എസ് രാജമൗലി ആണ് ഈ ചിത്രത്തിലുള്ളത് എന്നതാണ് ഏറെ പ്രത്യേകത.

SS RAJAMOULI WITH PUSHPA DIRECTOR TEAM

Also Read: മമ്മൂട്ടിയും വിനായകനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന സിനിമയ്ക്ക് തുടക്കം

മൈത്രി മൂവി മേക്കേഴ്സ് അഥവാ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കൾ തന്നെയാണ് ഈ ചിത്രം സോഷ്യല്‍ മീഡ‍ിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. രാജമൗലിക്കൊപ്പം നില്‍ക്കുന്ന പുഷ്പ 2 സംവിധായകന്‍ സുകുമാറിനെയും ചിത്രത്തില്‍ കാണാം. ദക്ഷിണേന്ത്യ, ഉത്തരേന്ത്യ വ്യത്യാസമില്ലാതെ പ്രേക്ഷകര്‍ക്കിടയില്‍ കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ചിത്രമാണ് പുഷ്പ 2. 2021 ല്‍ പുറത്തെത്തിയ ആദ്യ ഭാഗത്തിന്‍റെ ഹിന്ദി പതിപ്പ് മാത്രം 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു.

Also Read: അമരൻ അപ്‍ഡേറ്റ്

ക്ലൈമാക്സ് റുമ്പ സർപ്രൈസ്ഡ്ഡാ

ACTOR ALLU ARJUN

അല്ലു അര്‍ജുന്‍ നായക കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ പ്രതിനായകനാവുന്നത് ഫഹ​ദ് ഫാസില്‍ ആണ്. രശ്മിക മന്ദാനയാണ് നായിക. അതേസമയം ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തില്‍ ഫഹദിന്‍റെ കഥാപാത്രത്തിന് ആദ്യ ഭാഗത്തേക്കാള്‍ കൂടുതല്‍ പ്രാധാന്യം ഉണ്ടാവുമെന്നാണ് അറിയുന്നത്. കഥ ചോരാതെ ഇരിക്കാനായി ചിത്രത്തിൻറെ ക്ലൈമാക്സ് അതീവ രഹസ്യ സ്വഭാവത്തോടെയാണ് സുകുമാര്‍ ചിത്രീകരിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സിനിമ സെറ്റില്‍ മൊബൈല്‍ ഫോണിന് കര്‍ശന നിരോധനമാണ് ഏര്‍പ്പെടുത്തിയിരുന്നത്.

Also Read: റാപ്പ് സോങ്ങുമായി ‘മുറ’ ടീം, ടൈറ്റില്‍ ട്രാക്ക് പ്രേക്ഷകരിലെത്തിച്ച് അനിരുദ്ധ്

പോരാത്തതിന് തിരക്കഥയും ഏറ്റവും തെരഞ്ഞെടുക്കപ്പെട്ട ആളുകള്‍ക്ക് മാത്രമാണ് വായിക്കാന്‍ നല്‍കിയിരുന്നതെന്നും തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Top