വാഷിങ്ടൺ: ചരിത്രം കുറിച്ച് വീണ്ടും അമേരിക്കയുടെ പ്രസിഡന്റ് പദവി വഹിച്ച ട്രംപ് വിജയത്തിനുശേഷം പാം ബീച്ച് കൗണ്ടി കൺവെൻഷനിൽ നടത്തിയ പ്രസംഗത്തിൽ പരാമർശിച്ച രണ്ട് പേരുകളാണ് വൈസ് പ്രസിഡന്റാകാൻ പോകുന്ന ജെ.ഡി. വാൻസും ഭാര്യ ഉഷാ വാൻസും. ഉഷ എന്ന പേരിലുള്ള ഇന്ത്യൻ ചായ്‌വ് നമ്മുക്ക് ഒരു ആകർഷണമാണ്. ഉഷ ചിലുകുറി എന്നാണ് യഥാർത്ഥ പേര്. പേര് പോലെതന്നെ ആള് ഇന്ത്യക്കാരിയാണ്. ഭർത്താവായ ജെ.ഡി. വാൻസിന്റെ രാഷ്ട്രീയ ഭാവിയിൽ പ്രധാന പങ്ക് വഹിച്ച ഒരാളാണ് ഉഷ.
കാലിഫോര്‍ണിയയിൽ ജനിച്ച ഉഷയുടെ ഇന്ത്യൻ വേരുകൾ തപ്പിപോയാൽ ചെന്നെത്തുന്നത് ആന്ധ്രാപ്രദേശിലാണ്. ഇന്ത്യന്‍ കുടിയേറ്റക്കാരുടെ മകളായി സാന്‍ഡിയാഗോയിലാണ് ജനിച്ച് വളര്‍ന്നത്. പഠനം റാഞ്ചോ പെനാസ്‌ക്വിറ്റോസിലെ മൗണ്ട് കാര്‍മല്‍ ഹൈസ്‌കൂളിലും. നിയമബിരുദ കാലത്താണ് ജെ ഡി വാന്‍സിനെ പരിചയപ്പെടുന്നത്.
Also Read: അതിര്‍ത്തികള്‍ അടയ്ക്കും, രാജ്യത്തിന്‌റെ മുറിവുണക്കും , ജനങ്ങള്‍ക്ക് വേണ്ടി വിശ്രമമില്ലാതെ പോരാടും
ഈ പരിചയം 2014-ൽ വിവാഹത്തിൽ കലാശിച്ചു. നിയമപഠനത്തിന്റെ ഒരുവർഷം പൂർത്തിയാക്കിയിട്ടേ ഉണ്ടായിരുന്നുള്ളൂ അവർ ഈ സമയം. ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം.യേലിലെ നാലു വർഷത്തെ പാഠ്യേതര പ്രവർത്തനത്തിന് ശേഷം കേംബ്രിഡ്ജിൽ ഗെറ്റ്സ് ഫെല്ലോയായി ഉഷ പഠനം തുടർന്നു. ഈ സമയത്താണ് ഇടത്–ലിബറൽ വിഭാഗവുമായി അവർ അടുപ്പം സ്ഥാപിച്ചത്. 2014ൽ ഡെമോക്രാറ്റിക് പാർട്ടിയിലാണ് ഉഷ പ്രവർത്തിച്ചിരുന്നത്. എന്നാൽ, 2018 മുതൽ ഒഹിയോയിൽ റിപ്പബ്ലിക്കൻ ആയാണ് വോട്ട് രേഖപ്പെടുത്തിയത്.
Also Read: അമേരിക്കയിൽ ഇനി ട്രംപ് യുഗം; സെനറ്റിലും റിപ്പബ്ലിക്കൻ ആധിപത്യം
ഭർത്താവിൻ്റെ രാഷ്ട്രീയ യാത്രയിലുള്ള ഉഷയുടെ മാർഗോപദേശങ്ങൾ എടുത്ത് പറയേണ്ടതാണ്. 2016-ലെയും 2022-ലെയും സെനറ്റ് പ്രചാരണങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചു. നേരത്തേ ഡെമോക്രാറ്റ് ആയിരുന്ന ഉഷ 2018 മുതല്‍ ഒഹായോയില്‍ റിപ്പബ്ലിക്കന്‍ ആയാണു വോട്ട് ചെയ്യുന്നത്. തന്നെ രൂപപ്പെടുത്തുന്നതില്‍ ഉഷയുടെ പങ്ക് വലുതാണെന്നു പരസ്യമായി വാന്‍സ് പറഞ്ഞിട്ടുണ്ട്. ഇന്ത്യൻ സംസ്കാരത്തെക്കുറിച്ചും പാരമ്പര്യത്തെക്കുറിച്ചും ഉഷയ്ക്ക് ആഴത്തിൽ അറിവുണ്ടായിരുന്നു. ഇത് തിരിച്ചറിഞ്ഞത് അമേരിക്കക്കാരനായ വ്യവസായിയും ട്രംപിന്റെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തുകയും ചെയ്തിരുന്ന എ.ഐ. മാഡിസണായിരുന്നു.
Also Read: ഇലക്ഷൻ നൈറ്റ് പ്രസംഗം റദ്ദാക്കി കമല ഹാരിസ്
യു.എസിലെ ഗ്രാമീണ വിഭാഗങ്ങളിലെ സാമൂഹ്യ തകർച്ചയെ കുറിച്ചുള്ള ചിന്തകൾ ഏകോപിപ്പിക്കാനും, വാൻസിൻ്റെ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ഓർമ്മക്കുറിപ്പായ ഹിൽബില്ലി എലിജിയുടെ ഉദയത്തിനും പ്രചോദനം നൽകി. യേല്‍ ലോ കോളജിന്റെ എക്‌സിക്യൂട്ടീവ് ഡെവലപ്മെന്റ് എഡിറ്ററായും യേല്‍ ജേണല്‍ ഓഫ് ലോ ആന്‍ഡ് ടെക്നോളജിയുടെ മാനേജിങ് എഡിറ്ററായും സേവനമനുഷ്ഠിച്ചു. സുപ്രീം കോടതി അഭിഭാഷക ക്ലിനിക്, മീഡിയ ഫ്രീഡം ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ആക്‌സസ് ക്ലിനിക്, ഇറാഖി അഭയാര്‍ഥി സഹായ പദ്ധതി തുടങ്ങിയവയിലും സജീവമായിരുന്നു.