രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയുടെ ഇളയ മകന്‍ അനന്ത് അംബാനിയുടെ വിവാഹമാണ് ലോകം കണ്ടതില്‍ വെച്ച് ഏറ്റവും ചെലവേറിയ വിവാഹങ്ങളില്‍ ഒന്ന് . ജൂലൈ 12 ന്, അതായത് നാളെ മുംബൈയിലെ ബാന്ദ്ര കുര്‍ള കോപ്ലക്സിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചാണ് വിവാഹം. അതേസമയം വിവാഹ ആഘോഷങ്ങളില്‍ എത്തുന്നത് ആരൊക്കെ എന്ന ചര്‍ച്ചകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിറയുകയാണ്.
മുന്‍ യുകെ പ്രധാനമന്ത്രിമാരായ ടോണി ബ്ലെയര്‍, ബോറിസ് ജോണ്‍സണ്‍, മുന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി, മുന്‍ കനേഡിയന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പ്പര്‍, മുന്‍ സ്വീഡിഷ് പ്രധാനമന്ത്രി കാള്‍ ബില്‍ഡ് എന്നിവര്‍ എത്തുമെന്നാണ് സൂചന. രാഷ്ട്രീയ പ്രമുഖര്‍ക്കൊപ്പം സാംസങ് ഇലക്ട്രോണിക്സ് ചെയര്‍മാന്‍ ജെയ് ലി, മുബദാല എംഡി ഖല്‍ദൂണ്‍ അല്‍ മുബാറക്, ബിപി സിഇഒ മുറെ ഓച്ചിന്‍ക്ലോസ്, ലോക്ക്ഹീഡ് മാര്‍ട്ടിന്‍ സിഇഒ ജെയിംസ് ടെയ്‌ക്ലെറ്റ്, എറിക്സണ്‍ സിഇഒ ബോര്‍ജെ ടെമസ് സിഇഒ, അരാംകോ സിഇഒ അമിന്‍ നാസര്‍ എന്നിവരും എത്തും. ഒപ്പം, ടാന്‍സാനിയയുടെ പ്രസിഡന്റ് സാമിയ സുലുഹു ഹസ്സന്‍, ഐഒസി വൈസ് പ്രസിഡന്റ് ജുവാന്‍ അന്റോണിയോ സമരഞ്ച്, ഡബ്ല്യുടിഒ ഡയറക്ടര്‍ ജനറല്‍ എന്‍ഗോസി ഒക്ടോന്‍ജോ-ഇവേല, ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ എന്നിവരുടെ സാന്നിധ്യവും ചടങ്ങില്‍ ഉണ്ടാകും.
കൂടാതെ, ചടങ്ങില്‍ എച്ച്പി പ്രസിഡന്റ് എന്റിക് ലോറസ്, എഡിഐഎ ബോര്‍ഡ് അംഗം ഖലീല്‍ മുഹമ്മദ് ഷെരീഫ് ഫൗലത്തി, കുവൈറ്റ് ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ ബദര്‍ മുഹമ്മദ് അല്‍ സാദ്, നോക്കിയ പ്രസിഡന്റ് ടോമി ഉയിറ്റോ, ഗ്ലാക്‌സോ സ്മിത്ത്ക്ലൈന്‍ സിഇഒ എമ്മ വാംസ്ലി, ജിഐസി സിഇഒ ലിം സിഹൗ തുടങ്ങിയവരും പങ്കെടുക്കും. റിയാലിറ്റി ഷോ താരങ്ങളായ കിം കര്‍ദാഷിയാനും, ക്ലോ കര്‍ദാഷിയാനും ഒപ്പം പ്രശസ്ത കലാകാരന്‍ ജെഫ് കൂണ്‍സ്, മോട്ടിവേഷണല്‍ കോച്ച് ജെയ് ഷെട്ടി എന്നിവരും വിവാഹത്തില്‍ പങ്കെടുക്കും. ഇന്ത്യയില്‍ നിന്ന്, നിരവധി കേന്ദ്ര കാബിനറ്റ് മന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, ഗൗതം അദാനി ഉള്‍പ്പടെയുള്ള വ്യവസായ പ്രമുഖര്‍ എന്നിവരും പങ്കെടുക്കും. കൂടാതെ ബോളിവുഡ് താരനിരതന്നെ വിവാഹത്തിനെത്തുമെന്നാണ് ലഭിക്കുന്ന സൂചന.