മഹാരാഷ്ട്രയിൽ ആരാകും മഹാബലവാൻ; ജനവിധി തേടുന്ന ജാർഖണ്ഡ്

മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ദേശീയ രാഷ്ട്രീയത്തിൽ വലിയ പ്രധാന്യമുണ്ട്

മഹാരാഷ്ട്രയിൽ ആരാകും മഹാബലവാൻ; ജനവിധി തേടുന്ന ജാർഖണ്ഡ്
മഹാരാഷ്ട്രയിൽ ആരാകും മഹാബലവാൻ; ജനവിധി തേടുന്ന ജാർഖണ്ഡ്

രാജ്യത്തെ പ്രമുഖവും പ്രബലവുമായ രണ്ട് പാർട്ടികൾ. എൻഡിഎ മുന്നണിയും ഇന്‍ഡ്യ മുന്നണിയും നേർക്കുനേർ നിന്ന് പോരാടിയ സംസ്ഥാനങ്ങൾ എന്ന നിലയിൽ മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ദേശീയ രാഷ്ട്രീയത്തിൽ വലിയ പ്രധാന്യമുണ്ട്.

നിലവിൽ മഹാരാഷ്ട്രയിൽ ഭരണസഖ്യമായ മഹായുതി സഖ്യം നേട്ടമുണ്ടാക്കുമെന്നാണ് ഭൂരിപക്ഷം എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിച്ചിരിക്കുന്നത്. 288 നിയമസഭാ മണ്ഡലങ്ങളുള്ള മഹാരാഷ്ട്രയിൽ കേവലഭൂരിപക്ഷത്തിന് വേണ്ടത് 145 സീറ്റുകളാണ്. ഇത്തവണ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ 66 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത് . 2019ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 61.1 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. അതേസമയം കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 61.29 ആയിരുന്നു പോളിങ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയ്ക്കുള്ള വലിയ പോളിങ്ങായാണ് ഇത് കണക്കാക്കപ്പെടുന്നത്.

Also Read :കർണാടകയിൽ മൂന്നിടത്തും കോൺഗ്രസ്

ജാ‍‍ർ‌ഖണ്ഡിൽ ആകട്ടെ മഹാഖഡ്ബന്ധനും എൻഡിഎ സഖ്യവുമാണ് മുഖാമുഖം വരുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് ജാർഖണ്ഡിൽ ആകെയുള്ള 88 നിയമസഭാ സീറ്റുകളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്. ഇവിടെയാകട്ടെ കേവല ഭൂരിപക്ഷത്തിനായി 45 സീറ്റുകളാണ് ആവശ്യമുള്ളത്. എക്സിറ്റ് പോൾ ഫലസൂചനകളിൽ ഭരണസഖ്യമായ മഹാഖഡ്ബന്ധന് തിരിച്ചടി നേരിടുമെന്നാണ് പ്രവചനം. 2019ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 65.38 ശതമാനം പോളിങ്ങാണ് മഹാരാഷ്ട്രയിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 66.80 ശതമാനമായിരുന്നു ഇവിടുത്തെ പോളിങ് ശതമാനം

Top