ജെറുസലേം: യഹ്യ സിൻവറിൻ്റെ മരണം സ്ഥിരീകരിക്കപ്പെട്ടതോടെ ഗാസയിലെ സായുധ സംഘമായ ഹമാസിൻ്റെ അടുത്ത തലവൻ ആരാകും എന്ന ചോദ്യവും ശക്തമായി. മിതവാദികളായ മൂസ അബു മർസുക്കടക്കമുള്ള പേരുകൾ ഉയർന്നുവരുന്നുണ്ട്. സിൻവാറിന്റെ മുൻഗാമിയ ഇസ്മായിൽ ഹനിയയുടെ ഉപദേഷ്ടാവിയിരുന്നു അബു മർസൂക്ക.
ഖത്തർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഖാലിദ് അൽ ഹയ്യയുടെ പേരും ഉയർന്നുവരുന്നുണ്ട്. യഹ്യ സിൻവാറിന്റെ അടുത്തയാളായിരുന്നു ഹയ്യ. 2017-ൽ ഹനിയക്ക് മുമ്പ് തലവനായിരുന്ന ഖാലിദ് മെഷാലിന്റെ പേരും ഉയർന്നുവരുന്നുണ്ട്. ഗസ്സയിൽ സായുധ പോരാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ഓഗസ്റ്റിൽ സിൻവാറിനെ രാഷ്ട്രീയ വിഭാഗം നേതാവായി തെരഞ്ഞെടുത്തത്. യഹിയ സിൻവാറിൻ്റെ ഇളയ സഹോദരൻ മുഹമ്മദ് സിൻവാറിന്റെ പേരും ഉയർന്നു വരുന്നുണ്ട്.