തിരഞ്ഞെടുപ്പ് പോരാട്ടം കടുപ്പം, വൻ മുന്നേറ്റം നടത്തി പ്രതിപക്ഷ സഖ്യം, സർക്കാർ ഉണ്ടാക്കാനുള്ള ലീഡു നേടി ബി.ജെ.പി സഖ്യവും…

ന്ത്യ ആര് ഭരിക്കണം എന്ന വിധി നിർണായകം. പൊതുതെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ ബി.ജെ.പി സഖ്യം കടുത്ത വെല്ലുവിളിയാണ് പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണിയിൽ നിന്നും നേരിടുന്നത്. മികച്ച പ്രകടനമാണ് പ്രതിപക്ഷ സഖ്യം കാഴ്ചവച്ചിരിക്കുന്നത്. 2019-ൽ നിന്നും സീറ്റുകൾ ഇരട്ടിയിലാക്കാൻ പ്രതിപക്ഷ സഖ്യത്തിന് കഴിഞ്ഞിട്ടുണ്ട്.

ബി.ജെ.പിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലന്ന് ഉറപ്പായ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ ഘടക കക്ഷികളായ ടി.ഡി.പിയും ജെ.ഡി.യുവും ആണ് കറുത്ത കുതിരകളായി മാറിയിരിക്കുന്നത്. ഈ പാർട്ടികൾകളും പ്രതിപക്ഷ ചേരിയിലേക്ക് മാറിയാൽ, ബി.ജെ.പിയുടെ നിലയാണ് പരുങ്ങലിലാകുക. ഇങ്ങനെ സംഭവിക്കാതിരിക്കാൻ ബി.ജെ.പി ജാഗ്രത പുലർത്തുന്നുണ്ട്. ഉദ്ധവ് വിഭാഗം ശിവസേനയെ തിരികെ എൻ.ഡി.എയിലേക്ക് കൊണ്ടുവരാൻ, ആർ.എസ്.എസ് നേതൃത്വത്തിൻ്റെ സഹായത്തോടെയും ബി.ജെ.പി നീക്കം ആരംഭിച്ചിട്ടുണ്ട്.

പുതിയ സാഹചര്യത്തിൽ ഇന്ത്യാ ഘടകകക്ഷികളെ ബി.ജെ.പി റാഞ്ചാതിരിക്കാൻ എം.പിമാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാനാണ് പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചിരിക്കുന്നത്.

ആകെ സീറ്റ് – 543

NDA – 292

I.N.D.I.A – 233

OTH – 18

കേരളം ലോകസഭ സീറ്റ് (20)

UDF – 18

LDF – 1

BJP – 1

നിയമസഭാ തിരഞ്ഞെടുപ്പ്
(ആന്ധ്ര)

TDP – 134

YSRP – 12

JNP – 21

BJP – 8

ഒറീസ

BJP – 78

BJD – 51

INC – 14

CPI(M) – 1

IND – 3

Top