വാഷിങ്ടൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ പിൻഗാമി ആരെന്നതിൽ ഇറാനിൽ ചർച്ചകൾ സജീവമായെന്ന് റിപ്പോർട്ട്. ഖമേനിയുടെ പിൻഗാമിയാരെന്ന ആഭ്യന്തര ചർച്ച ഇറാനിൽ ശക്തമായത് ഇസ്രയേലുമായുള്ള സംഘർഷത്തിനിടെയാണ് എന്ന് യുഎസ് മാധ്യമം ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
നിലവിൽ 85 വയസ്സുകാരനായ ഖമേനിയുടെ ആരോഗ്യത്തെക്കുറിച്ച് നിരവധി അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഖമേനിയുടെ പിൻഗാമിയാകാൻ അദ്ദേഹത്തിന്റെ രണ്ടാമത്തെ മകന്‍ മൊജ്താബയ്ക്കാണ് (55) ഏറെ സാധ്യതയുള്ളതെന്ന് ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇറാനിൽ ഇസ്രയേൽ ആക്രമണം നടത്തിയ സാഹചര്യത്തിൽ ഖമേനിയുടെ സുരക്ഷ ഏറെ ശക്തമാക്കിയിട്ടുണ്ട്.
Also Read:ഇറാൻ പരമോന്നത നേതാവിന്റെ ട്വീറ്റർ അക്കൗണ്ട് എക്സ് സസ്പെൻഡ് ചെയ്തു
ആരാകും….
ഖമേനി നേതൃസ്ഥാനത്തേക്ക് എത്തിയത് ഇറാന്റെ പരമോന്നത നേതാവായ ആയത്തുള്ള റൂഹാള്ള ഖമേനിയുടെ മരണത്തെ തുടർന്ന് 1989ലാണ്. ഇസ്‌ലാമിക വിപ്ലവത്തിൽ ഖമേനിക്കൊപ്പം നേതൃത്വം നൽകി. ഇറാനിലെ ഏറ്റവും ശക്തനായ നേതാവും സൈന്യത്തിന്റെ മേധാവിയുമാണ് അദ്ദേഹം.
Also Read: ‘ഷെയിം ഓൺ യു’; നെതന്യാഹുവിന്‍റെ പ്രസംഗത്തിനിടെ പ്രതിഷേധം
ഖമേനിയുടെ പിൻഗാമിയാകുമെന്ന് കരുതിയിരുന്ന ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഒരു ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. പുതിയ നേതാവ് ആരെന്നതിൽ എടുക്കുന്ന സൈന്യത്തിന്റെ നിലപാടും ഏറെ നിർണായകമാകും. 1969ലാണ് മൊജ്താബ ഖമനയിയുടെ ജനനം. ഷിയാ പണ്ഡിതനാണ്. ഇറാൻ–ഇറാഖ് യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട്.