ആര്‍എസ്എസിനെതിരെ സംസാരിക്കുന്നത് എന്തുകൊണ്ടാണ് കോണ്‍ഗ്രസിനെ അസ്വസ്ഥപ്പെടുത്തുന്നത്?

ബാബറി മസ്ജിദ് തകര്‍ത്തതിനെക്കുറിച്ച് ചോദിക്കുമ്പോള്‍ ജാംബവാന്റെ കാലത്തെ രാഷ്ട്രീയം പറയേണ്ടതില്ല എന്നാണ് കെപിസിസി പ്രസിഡന്റ്റ് പറയുന്നത്.

ആര്‍എസ്എസിനെതിരെ സംസാരിക്കുന്നത് എന്തുകൊണ്ടാണ് കോണ്‍ഗ്രസിനെ അസ്വസ്ഥപ്പെടുത്തുന്നത്?
ആര്‍എസ്എസിനെതിരെ സംസാരിക്കുന്നത് എന്തുകൊണ്ടാണ് കോണ്‍ഗ്രസിനെ അസ്വസ്ഥപ്പെടുത്തുന്നത്?

തിരുവനന്തപുരം: ബാബറി മസ്ജിദ് വിഷയത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നിലപാടാണോ കോണ്‍ഗ്രസിനെന്ന് മറ്റ് നേതാക്കള്‍ വ്യക്തമാക്കണമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ബാബറി മസ്ജിദ് തകര്‍ത്തതിനെക്കുറിച്ച് ചോദിക്കുമ്പോള്‍ ജാംബവാന്റെ കാലത്തെ രാഷ്ട്രീയം പറയേണ്ടതില്ല എന്നാണ് കെപിസിസി പ്രസിഡന്റ്റ് പറയുന്നത്. ഇതാണോ കോണ്‍ഗ്രസിന്റെ നിലപാടെന്നും ധനകാര്യ മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.

ബാബറി മസ്ജിദിന്റെ മിനാരങ്ങള്‍ ആര്‍എസ്എസുകാര്‍ തകര്‍ത്തത് കോണ്‍ഗ്രസിന് സംബന്ധിച്ചിടത്തോളം പ്രസക്തമല്ലാത്ത വിഷയമാണോ? താന്‍ ആര്‍.എസ്.എസ് ശാഖയ്ക്ക് കാവല്‍ നിന്നിട്ടുണ്ടെന്നും, ബിജെപിയിലേക്ക് പോകില്ല എന്ന് പറയാനാകില്ലെന്നും മുന്‍പ് അഭിപ്രായപ്പെട്ടയാളാണ് കെപിസിസി പ്രസിഡന്റ്. ഗോള്‍വാള്‍ക്കറിന്റെ ചിത്രത്തിന് മുന്‍പില്‍ തിരി കത്തിച്ച ആളാണ് പ്രതിപക്ഷ നേതാവെന്ന് കെഎന്‍ ബാലഗോപാല്‍ കുറ്റപ്പെടുത്തി.

ആര്‍എസ്എസിനെതിരെ സംസാരിക്കുന്നത് എന്തുകൊണ്ടാണ് കോണ്‍ഗ്രസിനെ അസ്വസ്ഥപ്പെടുത്തുന്നത്? ഇന്ത്യന്‍ മതനിരപേക്ഷതയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ആര്‍എസ്എസിനെ ഇങ്ങനെ വല്ലാതെ പ്രീണിപ്പിക്കുന്നത് എന്തിനാണെന്നും ധനമന്ത്രി ചോദിച്ചു.

Top