സസ്യാഹാരത്തിന് പ്രാധാന്യം ഏറി വരുകയാണ്. കാരണം ആരോഗ്യഗുണങ്ങൾ ഏറെയുള്ള സസ്യഭക്ഷണരീതി പിന്തുടരുന്നത് നമുക്ക് ഹൃദ്രോഗം, പ്രമേഹം, ചിലയിനം കാൻസറുകൾ തുടങ്ങി നിരവധി രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കും. എന്നാൽ വെജിറ്റേറിയൻ ആയി ഇരിക്കുന്നത് പലപ്പോഴും ബുദ്ധമുട്ടാണ്. നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷണങ്ങൾ സസ്യങ്ങളിൽ നിന്നു മാത്രം ലഭിക്കുമോ എന്നതും പലരുടെയും ആധിയാണ്. ശരീരഭാരം കുറയ്ക്കാം എന്നതിന്റെ ഭാഗമായി പലരും സസ്യാഹാരത്തിലേക്ക് മാറാറുണ്ട്. എന്നാൽ എന്തെങ്കിലും പച്ചക്കറികള്‍ കഴിച്ചു എന്നത്കൊണ്ട് കാര്യമുണ്ടോ?
പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഇവ ധാരാളമുള്ളതും അതേസമയം നമുക്ക് കാലറി കൂടിയതും, പ്രോസസ് ചെയ്തതുമായ സസ്യാഹാരം ഒഴിവാക്കാൻ ശ്രദ്ധിക്കാം. പഴങ്ങൾ, പച്ചക്കറികൾ, മുഴുധാന്യങ്ങൾ തുടങ്ങി പോഷകസമ്പുഷ്ടമായ ഭക്ഷണമാണ് നമ്മൾ ശീലിക്കേണ്ടത്.
Also Read: പഴങ്ങളും ഓട്‌സും അമിതമായി കഴിക്കല്ലേ , പ്രമേഹ സാധ്യത വര്‍ധിപ്പിക്കാം
ലാക്റ്റോ വെജിറ്റേറിയൻ – ഈ ഭക്ഷണരീതിയിൽ ഇറച്ചി, മത്സ്യം, പൗൾട്രി, മുട്ട എന്നിവ ഒഴിവാക്കും. പാലുൽപന്നങ്ങളായ പാൽ, ചീസ്, യോഗർട്ട്, വെണ്ണ ഇവ ഇതിൽ ഉൾപ്പെടും.
ഓവോ വെജിറ്റേറിയൻ – ഇറച്ചി, പൗൾട്രി, കടൽവിഭവങ്ങൾ, പാലുൽപന്നങ്ങൾ ഇവ ഒഴിവാക്കും എന്നാൽ മുട്ട ഈ ഭക്ഷണരീതിയിൽ ഉൾപ്പെടും.
ലാക്റ്റോ–ഓവോ വെജിറ്റേറിയൻ– ഇറച്ചി, മത്സ്യം, പൗൾട്രി ഇവ ഒഴിവാക്കി പാലുൽപന്നങ്ങളും മുട്ടയും ഉൾപ്പെടുന്ന ഭക്ഷണരീതിയാണിത്.
പെസ്കറ്റേറിയൻ – ഈ ഭക്ഷണരീതിയിൽ ഇറച്ചി, പൗൾട്രി, പാൽഉൽപന്നങ്ങൾ, മുട്ട എന്നിവ ഒഴിവാക്കുന്നു, എന്നാൽ മത്സ്യം ഇതിൽ ഉൾപ്പെടുന്നു.
Also Read: യുവത്വം നിലനിർത്തുന്നതിന് ഒരു കിടിലൻ ഹെൽത്തി സ്മൂത്തി…
വീഗൻ – ഈ ഭക്ഷണരീതിയിൽ ഇറച്ചി, പൗൾട്രി, മത്സ്യം, മുട്ട, പാലുൽപന്നങ്ങൾ ഇവ ഒഴിവാക്കിയിരിക്കുന്നു. ഇവ അടങ്ങിയ ഭക്ഷ്യവസ്തുക്കളും വീഗൻ ഭക്ഷണരീതി പിന്തുടരുന്നവര്‍ കഴിക്കില്ല.
ശീലമാക്കിയാലോ സസ്യഭക്ഷണം
ആദ്യമായി ഭക്ഷണത്തിൽ ഇറച്ചിയുടെ അളവ് കുറച്ചു കൊണ്ടുവരണം, സസ്യഭക്ഷണം ശീലമാക്കാൻ . ഇതേസമയം ഭക്ഷണത്തിൽ പഴങ്ങളുടെയും പച്ചക്കറികളുടെയും അളവ് കൂട്ടുകയും വേണം. ഇലക്കറികൾ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കാം. ഇഷ്ടവിഭവങ്ങളിൽ നിന്ന് സസ്യേതരഭക്ഷണങ്ങളെ ഒഴിവാക്കി രുചിയേറുന്ന സസ്യഭക്ഷണം കഴിച്ചു ശീലിക്കാം. ആവശ്യമുള്ള പോഷകങ്ങൾ അടങ്ങിയ സസ്യഭക്ഷണം ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കാം.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക