CMDRF

ക്രിക്കറ്റില്‍ ഫീല്‍ഡ് അമ്പയര്‍ എന്തിന്? ചോദ്യവുമായി നവജ്യോത് സിംഗ് സിദ്ദു

ക്രിക്കറ്റില്‍ ഫീല്‍ഡ് അമ്പയര്‍ എന്തിന്? ചോദ്യവുമായി നവജ്യോത് സിംഗ് സിദ്ദു
ക്രിക്കറ്റില്‍ ഫീല്‍ഡ് അമ്പയര്‍ എന്തിന്? ചോദ്യവുമായി നവജ്യോത് സിംഗ് സിദ്ദു

ഡല്‍ഹി: ക്രിക്കറ്റില്‍ ഫീല്‍ഡ് അമ്പയര്‍ എന്തിനെന്ന ചോദ്യവുമായി ഇന്ത്യന്‍ മുന്‍ താരം നവജ്യോത് സിംഗ് സിദ്ദു. നിലവില്‍ അമ്പയര്‍മാരുടെ 90 ശതമാനം ജോലിയും സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ്. കഴിഞ്ഞ വനിതാ പ്രീമിയര്‍ ലീഗോടെ വൈഡിനും നോബോളിനും റിവ്യൂ സിസ്റ്റം വന്നു. വളരെ കുറച്ച് കാര്യങ്ങള്‍ക്ക് മാത്രമാണ് ഇപ്പോള്‍ അമ്പയര്‍ ഫീല്‍ഡിലേക്ക് എത്തുന്നതെന്നും സിദ്ദു പറഞ്ഞു.

ബീമറുകള്‍ എറിയുന്നത് ക്രിക്കറ്റില്‍ നിയമപരമാണ്. ചിലപ്പോള്‍ യോര്‍ക്കറിന് ശ്രമിക്കുമ്പോള്‍ അത് ബീമറുകളാകും. അത് ബാറ്ററുടെ ശരീരത്തില്‍ തട്ടിയാല്‍ ബൗളര്‍ ക്ഷമ ചോദിക്കാറുണ്ട്. എന്നാല്‍ ഒരു ബീമര്‍ വരുമ്പോള്‍ ക്രീസിന് വെളിയില്‍ ആണെന്ന കാരണത്താല്‍ താരത്തിന്റെ ശരീരത്തില്‍ കൊണ്ടാല്‍ അത് നോബോള്‍ അല്ലെന്ന് പറയാന്‍ കഴിയുമോയെന്നും സിദ്ദു ചോദിച്ചു.

വിരാട് കോഹ്ലിയുടെ വിക്കറ്റില്‍ മാത്രമല്ല മറ്റ് പല കാര്യങ്ങളിലും താന്‍ നിരാശനാണ്. ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് കോഹ്ലി ഔട്ടാണെന്ന് വിധിക്കപ്പെട്ടത്. ഇതാരെങ്കിലും അളന്ന് നോക്കിയിട്ടുണ്ടോയെന്ന് സിദ്ദു ചോദിച്ചു.

Top