ബയോട്ടിന് ചര്‍മ്മത്തെ കൂടുതല്‍ തിളക്കമുള്ളതാക്കുകയും നഖങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. മാത്രമല്ല, ബയോട്ടിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് മുടികൊഴിച്ചില്‍ കുറയ്ക്കാനും ശക്തമായ മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുമെന്ന് റിസര്‍ച്ച് ഗേറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു. ശരീരത്തിന് പ്രധാനപ്പെട്ട വിറ്റാമിനുകളൊന്നാണ് ബയോട്ടിന്‍. ചര്‍മ്മം, മുടി, നഖങ്ങള്‍ എന്നിവ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിന് ബയോട്ടിനാണ് പ്രധാന പങ്ക് വഹിക്കുന്നത്. ശരീരത്തില്‍ ആവശ്യത്തിന് ബയോട്ടിന്‍ കിട്ടാതെ വരുമ്പോള്‍ വരണ്ട ചര്‍മ്മം, നഖം പൊട്ടുക, മുടി കൊഴിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങളിലേക്ക് നയിച്ചേക്കാം.
നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തെ ഊര്‍ജമാക്കി മാറ്റാന്‍ ശരീരം ബയോട്ടിന്‍ ഉപയോഗിക്കുന്നു. കാര്‍ബോഹൈഡ്രേറ്റുകള്‍, ലിപിഡുകള്‍, പ്രോട്ടീനുകള്‍ എന്നിവയുടെ ദഹനത്തെ ഇത് സഹായിക്കുന്നു. ബയോട്ടിന്‍ സമ്പുഷ്ടമായ ഭക്ഷണക്രമം രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തെ സഹായിക്കും. അത് കൊണ്ട് തന്നെ ഇത് പ്രമേഹ സാധ്യത കുറയ്ക്കുന്നതായി ഫ്രോണ്ടിയേഴ്‌സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ഗര്‍ഭകാലത്ത് ബയോട്ടിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ നിര്‍ബന്ധമായും കഴിക്കണം. ഇത് കുഞ്ഞിന്റെ വളര്‍ച്ചയ്ക്കും ബുദ്ധിവികാസത്തിനും ഗുണം ചെയ്യുന്നതായി ജേണല്‍ ഓഫ് ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. നട്‌സ്, മധുരക്കിഴങ്ങ്, സാല്‍മണ്‍ ഫിഷ്, കൂണ്‍, അവാക്കാഡോ, പയര്‍വര്‍ഗങ്ങള്‍, മുട്ട എന്നിവയാണ് ബയോട്ടിന് അടങ്ങിയ പ്രധാന ഭക്ഷണങ്ങള്‍ .