പാലക്കാട്: പാലക്കാട്ടെ ഹോട്ടൽ റെയ്ഡിൽ പ്രതികരണവുമായി മന്ത്രി എംബി രാജേഷ്. എന്തിനാണ് പരിശോധനയെ ഇത്ര വലിയ പുകിലായി കാണുന്നതെന്ന് മന്ത്രി ചോദിച്ചു. എല്ലാ രാഷ്ട്രീയ നേതാക്കളുടെയും മുറിയിൽ പരിശോധന നടത്തിയിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് എൻറെ വാഹനം പോലും പരിശോധിച്ചിട്ടുണ്ടെന്നും എംബി രാജേഷ്.
മന്ത്രി എംബി രാജേഷ് പറഞ്ഞത്
ആളുകളെ കൂട്ടി പൊലീസ് റെയ്ഡ് കോൺഗ്രസ് അട്ടിമറിച്ചു. അങ്ങേയറ്റം ദുരൂഹവും സംശയാസ്പദവുമാണ് ഇത്. രണ്ട് വനിതാ നേതാക്കളുടെ മുറിയിൽ മാത്രമല്ല പൊലീസ് പരിശോധിച്ചത്. വനിത പൊലീസ് എത്തിയശേഷമാണ് പരിശോധ നടത്തിയതെന്നും കാര്യങ്ങൾ വളച്ചൊടിക്കരുതെന്നും എം ബി രാജേഷ്.
Also Read: പാലക്കാട് പരിശോധന; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി
വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ മുറിയിലാണ് പൊലീസ് പരിശോധന നടത്തിയത്. ആദ്യം പരിശോധിച്ചത് സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻ എംഎൽഎയുമായ ടിവി രാജേഷിൻറെ മുറിയാണ്. വിശദമായ പരിശോധന നടത്തിയെന്നാണ് ടിവി രാജേഷ് പറഞ്ഞത്. പിന്നീട് മുതിർന്ന മാധ്യമപ്രവർത്തകൻ എംവി നികേഷ് കുമാറിൻറെ മുറിയിലും പരിശോധന നടത്തി. അദ്ദേഹത്തെയും ഞാൻ വിളിച്ചിരുന്നു.