കോഴവിവാദം എന്തുക്കൊണ്ട് അന്വേഷിക്കുന്നില്ലെന്ന് ഷിബു ബേബി ജോണ്‍

എന്‍.സി.പി അജിത് പവാറിന്റെ പക്ഷത്തെത്തിക്കുന്നതിന് എല്‍.ഡി.എഫിലെ രണ്ട് എം.എല്‍.എമാര്‍ക്ക് 100 കോടി രൂപ വാഗ്ദാനം ചെയ്തതായി ആരോപണമുയര്‍ന്നിരുന്നു

കോഴവിവാദം എന്തുക്കൊണ്ട് അന്വേഷിക്കുന്നില്ലെന്ന് ഷിബു ബേബി ജോണ്‍
കോഴവിവാദം എന്തുക്കൊണ്ട് അന്വേഷിക്കുന്നില്ലെന്ന് ഷിബു ബേബി ജോണ്‍

തിരുവന്തപുരം: കോഴവിവാദം എന്തുക്കൊണ്ട് അന്വേഷിക്കുന്നില്ലെന്ന് ആര്‍.എസ്.പി. സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍. എന്‍സിപി അജിത് പവാര്‍ ഗ്രൂപ്പ് കേരളത്തിലെ മൂന്ന് എംഎല്‍എമാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന വിവരം അറിഞ്ഞിട്ടും നടപടിയെടുക്കാത്തത് എന്തുക്കൊണ്ടാണെന്ന് ഷിബു ബേബി ജോണ്‍ ചോദിച്ചു.

50 കോടി രൂപവെച്ച് ഒരു എംഎല്‍എയ്ക്ക് കൊടുക്കാമെന്ന് പറയുമ്പോള്‍ അതിന്റെ സ്രോതസ്സ് അന്വേഷിക്കേണ്ടതാണെന്നും മറയ്ക്കാന്‍ ഒന്നുമില്ലെങ്കില്‍ മുഖ്യമന്ത്രി സത്യസന്ധരായ ഉദ്യോഗസ്ഥരെ വെച്ച് അന്വേഷണം നടത്തണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Also Read:വയനാടിന് കത്തയച്ച് പ്രിയങ്ക ഗാന്ധി

എന്‍.സി.പി അജിത് പവാറിന്റെ പക്ഷത്തെത്തിക്കുന്നതിന് എല്‍.ഡി.എഫിലെ രണ്ട് എം.എല്‍.എമാര്‍ക്ക് 100 കോടി രൂപ വാഗ്ദാനം ചെയ്തതായി ആരോപണമുയര്‍ന്നിരുന്നു. മുന്‍മന്ത്രി ആന്റണി രാജുവിനും ആര്‍.എസ്.പി ലെനിനിസ്റ്റ് നേതാവ് കോവൂര്‍ കുഞ്ഞുമോനുമാണ് തുക വാഗ്ദാനം ചെയ്തതിരുന്നു എന്നായിരുന്നു ആരോപണം.

Top