കുവൈത്തില്‍ വ്യാപക പൊടിക്കാറ്റ്

വരും ദിവസങ്ങളിലും പൊടിപടലത്തിന് സാധ്യതയുണ്ട്

കുവൈത്തില്‍ വ്യാപക പൊടിക്കാറ്റ്
കുവൈത്തില്‍ വ്യാപക പൊടിക്കാറ്റ്

കുവൈത്ത്: രാജ്യത്ത് കാലാവസ്ഥ മാറ്റത്തിന്റെ സൂചന നല്‍കി വ്യാഴാഴ്ച വ്യാപക പൊടിക്കാറ്റ്. രാവിലെ മുതല്‍ രൂപംകൊണ്ട കാറ്റ് മിക്കയിടത്തും പൊടിപടലങ്ങള്‍ പടര്‍ത്തി. പൊടിപടലങ്ങള്‍ ദൂരക്കാഴ്ച കുറക്കാനും മറ്റു പ്രശ്‌നങ്ങള്‍ക്കും കാരണമായതിനാല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വരും ദിവസങ്ങളിലും പൊടിപടലത്തിന് സാധ്യതയുണ്ട്.

അതേസമയം, അടുത്ത ആഴ്ചയും കാലാവസ്ഥ പകല്‍ ചൂടുള്ളതായിരിക്കുമെന്ന് കാലാവസ്ഥകേന്ദ്രം അറിയിച്ചു. രാത്രി ചൂട് മിതമായിരിക്കും. വെള്ളിയാഴ്ച ചൂടുള്ളതായിരിക്കും. പരമാവധി താപനില 40 നും 42 നും ഇടയിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറന്‍ കാറ്റിന് സാധ്യതയുണ്ട്. കാറ്റ് തുറസ്സായ സ്ഥലങ്ങളില്‍ പൊടിപടലങ്ങള്‍ സൃഷ്ടിക്കാം. ശനിയാഴ്ചയും കാലാവസ്ഥ ചൂടുള്ളതായിരിക്കും. പരമാവധി താപനില 39 മുതല്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെ ആയിരിക്കും. രാത്രിയിലെ കാലാവസ്ഥ മിതമായിരിക്കും.

Top