തൃശ്ശൂരിൽ ഹോട്ടലുകളിൽ വ്യാപക പരിശോധന

ആരോ​ഗ്യ വിഭാ​ഗം ഉദ്യോ​ഗസ്ഥർ നാല് സ്‌ക്വാഡുകൾ ആയാണ് പരിശോധന നടത്തിയത്.

തൃശ്ശൂരിൽ ഹോട്ടലുകളിൽ വ്യാപക പരിശോധന
തൃശ്ശൂരിൽ ഹോട്ടലുകളിൽ വ്യാപക പരിശോധന

തൃശ്ശൂർ: തൃശ്ശൂരിലെ ഹോട്ടലുകളിൽ വ്യാപക പരിശോധന. തൃശ്ശൂർ കോർപ്പറേഷൻ ആരോഗ്യ വിഭാഗം 34 ഹോട്ടലുകളിലായി നടത്തിയ പരിശോധനയിൽ 5 ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി.

രാമവർമപുരം ബെ ലീഫ്, ഈസ്റ്റ് ഫോർട്ടിലെ നവ്യ റസ്റ്റോറന്റ്, കൊക്കാലെയിലെ നാഷണൽ സ്റ്റോർ, പൂങ്കുന്നത്തെ അറേബ്യൻ ട്രീറ്റ്, വെസ്റ്റ് ഫോർട്ടിലെ കിൻസ് ഹോട്ടൽ എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.

ആരോ​ഗ്യ വിഭാ​ഗം ഉദ്യോ​ഗസ്ഥർ നാല് സ്‌ക്വാഡുകൾ ആയാണ് പരിശോധന നടത്തിയത്. പരിശോധനയിൽ 5 ഹോട്ടലുകൾക്ക് പിഴ അടപ്പിച്ചു. 21 ഹോട്ടലുകൾക്ക് ന്യൂനതകൾ പരിഹരിക്കാൻ നോട്ടീസ് നൽകി.

Top