പലസ്തീന്‍ സിനിമകളുടെ പ്ലേലിസ്റ്റ് നീക്കം ചെയ്തു; നെറ്റ്ഫ്‌ളിക്‌സിനെതിരെ പ്രതിഷേധം

മനുഷ്യാവകാശ സംഘടനകളടക്കം ഈ നീക്കത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്

പലസ്തീന്‍ സിനിമകളുടെ പ്ലേലിസ്റ്റ് നീക്കം ചെയ്തു; നെറ്റ്ഫ്‌ളിക്‌സിനെതിരെ പ്രതിഷേധം
പലസ്തീന്‍ സിനിമകളുടെ പ്ലേലിസ്റ്റ് നീക്കം ചെയ്തു; നെറ്റ്ഫ്‌ളിക്‌സിനെതിരെ പ്രതിഷേധം

ന്യൂയോര്‍ക്ക്: വീണ്ടും പുലിവാലുപിടിച്ച് വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ്. പലസ്തീന്‍ ഉള്ളടക്കമുള്ള സിനിമകള്‍ ഉള്‍ക്കൊള്ളുന്ന പ്ലേലിസ്റ്റ് നീക്കം ചെയ്ത നെറ്റ്ഫ്‌ളിക്‌സിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ഇസ്രയേൽ അധിനിവേശത്തിന്‌ കീഴിലുള്ള പലസ്തീന്‍ ജനതയുടെ ജീവിതം വരച്ചുകാട്ടുന്ന 32 ഫീച്ചര്‍ സിനിമകളും ‘പലസ്തീനിയന്‍ സ്റ്റോറീസ്’ എന്ന വിഭാഗത്തില്‍പ്പെട്ട 19 സിനിമകളുമാണ് നെറ്റ്ഫ്‌ളിക്‌സ് നീക്കം ചെയ്തിരിക്കുന്നത്.

അതേസമയം യു.എസിലെ ഇസ്രയേൽ ലോബികളുടെ സ്വാധീനത്തെ തുടര്‍ന്നാണ് സിനിമകള്‍ നീക്കം ചെയ്യപ്പെട്ടതെന്നാണ് സമൂഹ മാധ്യമങ്ങളില്‍ പലരും ഈ വിഷയത്തില്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ ഈ സിനിമകളുടെ ലൈസന്‍സ് കാലഹരണപ്പെട്ടതിനാലാണ് ഇത്തരം ഒരു മാറ്റം ഉണ്ടായതെന്നാണ് നെറ്റ്ഫ്‌ളിക്‌സിന്റെ വിശദീകരണം.

Also Read: “അദ്ദേഹത്തിന്റെ വരവും നല്ലവരവായി മാറട്ടെ”; വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തില്‍ ആശംസകളുമായി സൂര്യ

മനുഷ്യാവകാശ സംഘടനകളടക്കം ഈ നീക്കത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പലസ്തീനുമായി ബന്ധപ്പെട്ട സിനിമകള്‍ പെട്ടെന്ന് നീക്കം ചെയ്തതിന്റെ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രീഡം ഫോര്‍വേര്‍ഡ് എന്ന സംഘടന നെറ്റ്ഫ്‌ളിക്‌സിന് കത്ത് അയച്ചിട്ടുണ്ട്.

2021 ഒക്ടോബറില്‍ പലസ്തീന്‍ സിനിമകള്‍ ഉള്‍പ്പെട്ട പ്ലേലിസ്റ്റ് ഉള്‍പ്പെടുത്തിയപ്പോള്‍ തന്നെ തീവ്രവലതുപക്ഷ ഇസ്രയേൽ നിരീക്ഷകനായ ഇം ടിര്‍ട്ട് നെറ്റ്ഫ്‌ളിക്സിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നെന്ന് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇസ്രയേലിനെതിരായ ബഹിഷ്‌കരണം, വിഭജനം, ഉപരോധം എന്നിവയെ പിന്തുണക്കുന്നതാണ് അവ എന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ഈ വിമര്‍ശനം.

Top