പുതിയ ന്യൂനമർദം ജൂലൈ 19ന്; സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്യും

പുതിയ ന്യൂനമർദം ജൂലൈ 19ന്; സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്യും
പുതിയ ന്യൂനമർദം ജൂലൈ 19ന്; സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്യും

തിരുവനന്തപുരം: വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ജൂലൈ 19ന് വീണ്ടും പുതിയൊരു ന്യൂനമർദം രൂപപ്പെടുന്ന സാഹചര്യത്തിൽ കേരളത്തിൽ മഴക്കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട് ഒഡിഷക്ക് മുകളിൽ സ്ഥിതിചെയ്യുന്ന ന്യൂനമർദം ദുർബലമായതാണ് പുതിയ ന്യൂനമർദം രൂപപ്പെടാൻ കാരണം.

പുതിയ ന്യൂനമർദത്തിന്റെ ഫലമായി അറബിക്കടലിലെ കാലവർഷക്കാറ്റ് സജീവമാകും. ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദം ശക്തിയാർജിച്ച് വടക്കോട്ട് സഞ്ചരിക്കാൻ സാധ്യതയുള്ളതിനാൽ ഈ സമയങ്ങളിൽ വടക്കൻ കേരളത്തിൽ കൂടുതൽ മഴ ലഭിക്കാനിടയുണ്ട്. അടുത്ത രണ്ടാഴ്ച കേരളത്തിൽ, പ്രത്യേകിച്ച് വടക്കൻ കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് ഐഐടിഎം പൂനെയുടെ മഴ പ്രവചനത്തിൽ അറിയിച്ചു.

Top