മത്ര: മതിയായ രേഖകളില്ലാതെ കഴിയുന്ന അനധികൃത താമസക്കാരെയും തൊഴിലാളികളേയും തേടി വ്യാപക പരിശോധന. മത്ര സൂഖ്, സബാദിയ തുടങ്ങിയ ഇടങ്ങളിലാണ് കഴിഞ്ഞ ദിവസം രാത്രി അധികൃതർ പരിശോധന നടത്തിയത്. രേഖകളില്ലാതെ കഴിയുന്ന നിരവധിപേർ പിടിയിലായതായാണ് പറയപ്പെടുന്നത്.