CMDRF

അലൻ വാക്കറിന്റെ ഷോയ്ക്കിടെ വ്യാപക മോഷണം; മുപ്പതോളം മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടു

ആറായിരത്തോളം കാണികളാണ് കൊച്ചിയിൽനടന്ന പരിപാടിയിൽ പങ്കെടുത്തത്

അലൻ വാക്കറിന്റെ ഷോയ്ക്കിടെ വ്യാപക മോഷണം; മുപ്പതോളം മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടു
അലൻ വാക്കറിന്റെ ഷോയ്ക്കിടെ വ്യാപക മോഷണം; മുപ്പതോളം മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടു

കൊച്ചി: കൊച്ചിയിൽ നടന്ന ലോകപ്രശസ്ത സം​ഗീതജ്ഞൻ അലൻവാക്കറുടെ ഡി.ജെ ഷോയ്ക്കിടെ മൊബൈൽ ഫോണുകൾ മോഷണം പോയതായി പരാതി. ഇന്നലെ രാത്രി ബോൾഗാട്ടി പാലസ് ഗ്രൗണ്ടിലായിരുന്നു ഡിജെ ഷോ. മുളവുകാട് പൊലീസ് അന്വേഷണം തുടങ്ങി. ഫോൺ നഷ്ടപ്പെട്ടവർ നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആസൂത്രിതമായി നടത്തിയ മോഷണമാകാനിടയില്ലെന്നാണ്‌ പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.

ലോകപര്യടനത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ അലൻ വാക്കറിന്റെ ഷോ കൊച്ചിയിൽ തംരം​ഗം സൃഷ്ടിച്ചിരുന്നു. കൊച്ചിയിൽ നിന്നും പൂനെയിലേക്കാണ് ഇനി വാക്കർ വേൾഡിന്റെ പര്യടനം. ഒക്ടോബർ അവസാനം ഹൈദരാബാദിലെ സംഗീത നിശയോടെ താരം ഇന്ത്യയോട് വിടപറയും.

Also Read: കോഴിക്കോട് തെരുവ് നായയുടെ ആക്രമണത്തിൽ നാല് പേർക്ക് പരിക്ക്

ആറായിരത്തോളം കാണികളാണ് കൊച്ചിയിൽനടന്ന പരിപാടിയിൽ പങ്കെടുത്തത്. ആരാധകരുടെ ഒഴുക്ക് കണക്കിലെടുത്ത് വലിയ സുരക്ഷയും ​ഗതാ​ഗത നിയന്ത്രണവും പോലീസ് ഏർപ്പെടുത്തിയിരുന്നു.

Top