CMDRF

കൃഷിയിടങ്ങളില്‍ വ്യാപക നിരോധിത കീടനാശിനി ഉപയോഗം

കൃഷിയിടങ്ങളില്‍ വ്യാപക നിരോധിത കീടനാശിനി ഉപയോഗം
കൃഷിയിടങ്ങളില്‍ വ്യാപക നിരോധിത കീടനാശിനി ഉപയോഗം

കേളകം: നിരോധിത കീടനാശിനികളുടെ ഉപയോഗം കൃഷിയിടങ്ങളില്‍ വ്യാപകമാകുന്നു. നിരോധിത കീടനാശിനികള്‍ വ്യാപകമായി തുടരുമ്പോഴും ഇവ ഉപയോഗിക്കുന്ന തോട്ടങ്ങള്‍ കണ്ടെത്തി നടപടിയെടുക്കേണ്ട കൃഷി വകുപ്പ് നിസ്സംഗത തുടരുകയാണ്. ഫ്യൂറഡാന്‍, ഫോറേറ്റ്, പാരക്വാറ്റ് തുടങ്ങി മാരക ശേഷിയുള്ള കീടനാശിനികള്‍ മണ്ണ് നശിപ്പിക്കുകയും കാന്‍സറിനും മറ്റു രോഗങ്ങള്‍ക്കും കാരണമാകുകയും ചെയ്യുന്നതായി ആരോഗ്യ പഠന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഇത്തരിലുള്ള കീടനാശിനികളുടെ ഉപയോഗം കേരളത്തില്‍ നിരോധിച്ചത്.

കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നാണ് അതിര്‍ത്തി കടന്ന് നിരോധിത കീടനാശിനികള്‍ സംസ്ഥാനത്തിന്റെ വിവിധ മേഖലകളിലെത്തുന്നത്. കണ്ണൂര്‍, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലേക്ക് നിരോധിത കീടനാശിനികള്‍ തമിഴ്‌നാട് -ഗൂഡലൂര്‍ അതിര്‍ത്തി കടന്നും കര്‍ണാടകയില്‍ നിന്ന് കാസര്‍കോട്, കുട്ട വഴിയുമാണ് എത്തുന്നത്. ആവശ്യക്കാര്‍ക്ക് ഇവ എത്തിക്കുന്നതിന് ഏജന്റ്മാരും പ്രവര്‍ത്തിക്കുന്നുണ്ട്. വാഴ, പച്ചക്കറി കര്‍ഷകരാണ് നിരോധിത കീടനാശിനികളായ ഫ്യൂറഡാന്‍, ഫോറേറ്റ്, പാരക്വാറ്റ് കീടനാശിനികള്‍ വ്യാപകമായി ഉപയോഗിക്കുന്നത്. നേന്ത്ര വാഴക്ക് മികച്ച വിളവ് ലഭിക്കുന്നതിനും വേര് ചിയല്‍, തണ്ട് ചീയല്‍ തടയുന്നതിനും അനിയന്ത്രിതമായ അളവിലാണ് ഫ്യൂറഡാന്‍, ഫോറേറ്റ്, പാരക്വാറ്റും തോട്ടങ്ങളില്‍ ഉപയോഗിക്കുന്നത്.

കുരുമുളക്, പച്ചക്കറി തോട്ടങ്ങളിലും വ്യാപകമായി നിരോധിത കീടനാശിനികള്‍ പ്രയോഗം തുടരുന്നുണ്ട്. ഇവ യാതൊരു സുരക്ഷയുമില്ലാതെ ഉപയോഗിക്കുന്ന കര്‍ഷകരിലും തൊഴിലാളികളിലും ഉല്‍പാദിപ്പിക്കുന്ന വിളകള്‍ ഭക്ഷിക്കുന്നവരിലും കാന്‍സര്‍ ഉള്‍പ്പെടെ രോഗങ്ങള്‍ പെരുകുന്നതായും റിപ്പോര്‍ട്ടുണ്ട്. മണ്ണിന്റെ ഘടന നശിപ്പിക്കുകയും മാരക പ്രഹരശേഷിയുമുള്ള റൗണ്ട് കളനാശിനിയായാണ് കൃഷിയിടങ്ങളില്‍ വ്യാപകമായി തളിക്കുന്നത്. നിരോധിതമെന്ന് അറിയാതെ ഉപയോഗിക്കുന്ന കര്‍ഷകരുമുണ്ട്. നിരവധി പേരെ മാരക രോഗികളാക്കിയുള്ള നിരോധിത കീടനാശിനികളുടെ ഉപയോഗം തടയാന്‍ അധികൃതര്‍ നടപടി യെടുക്കണമെന്നാണ് ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സഘടനകളുടെ ആവശ്യം.

Top