ഭാര്യയ്ക്ക് പാചകമറിയില്ല, ഡിവോഴ്‌സിനൊരുങ്ങി യുവാവ്

സ്ട്രോബറി മുറിക്കാനായി ഒരു കത്തി പിടിക്കാന്‍ പോലും അറിയില്ല.

ഭാര്യയ്ക്ക് പാചകമറിയില്ല, ഡിവോഴ്‌സിനൊരുങ്ങി യുവാവ്
ഭാര്യയ്ക്ക് പാചകമറിയില്ല, ഡിവോഴ്‌സിനൊരുങ്ങി യുവാവ്

ഡിവോഴ്സ് ചെയ്യാൻ ചെറിയൊരു കാരണം കിട്ടാൻ കാത്തുനിക്കുന്നവരാണ് പലരും. ഇപ്പോഴിതാ ഭക്ഷണം വയ്ക്കാനറിയാത്ത ഭാര്യയുമായുള്ള ബന്ധം വേർപെടുത്താൻ ഒരുങ്ങി നിൽക്കുകയാണ് ഒരു ഭർത്താവ്. 31 വയസുള്ള തന്‍റെ ഭാര്യയ്ക്ക് ഭക്ഷണം വയ്ക്കാനറിയില്ല. എന്തിന് സ്ട്രോബറി മുറിക്കാനായി ഒരു കത്തി പിടിക്കാന്‍ പോലും അറിയില്ല.

അതിനാല്‍ ഇനിയും ഈ ബന്ധം തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും താന്‍ ഡിവോഴ്സിനെ കുറിച്ച് ആലോചിക്കുകയാണെന്നുമാണ് 28 കാരനായ യുവാവ് സമൂഹ മാധ്യമമായ റെഡ്ഡിറ്റിൽ കുറിച്ചത്.താനാണ് വീട്ടിൽ പാചകം ചെയ്യുന്നത്.

ഒരു ദിവസം മുഴുവനും ഓഫീസ് ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ ഭാര്യ വെറുതെ ഇരിക്കുകയായിരിക്കുമെന്നും യുവാവ് പറയുന്നു. പാചകം അറിയാതിരിക്കുന്നത് ഒരു വലിയ കുറ്റമല്ലെന്നാണ് ഭാര്യ പറയുന്നതെന്നും, എല്ലാം ആയുധവത്ക്കരണത്തിന്‍റെ പ്രശ്നമാണെന്നുമാണ് യുവാവ് പറയുന്നത്.

Top