വിക്കിപീഡിയ ഇടത് ആക്ടിവിസ്റ്റുകളുടെ കയ്യിൽ! സംഭാവന നൽകുന്നത് നിർത്തണം: മസ്ക്

വിക്കിപീഡിയയിലെ എഡിറ്റർമാർ ഇസ്രായേലിനെ അപമാനിക്കാനും ഇസ്‍ലാമിസ്റ്റ് ഗ്രൂപ്പുകളെ പിന്തുണക്കുകയുമാണ് ​ചെയ്യുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

വിക്കിപീഡിയ ഇടത് ആക്ടിവിസ്റ്റുകളുടെ കയ്യിൽ! സംഭാവന നൽകുന്നത് നിർത്തണം: മസ്ക്
വിക്കിപീഡിയ ഇടത് ആക്ടിവിസ്റ്റുകളുടെ കയ്യിൽ! സംഭാവന നൽകുന്നത് നിർത്തണം: മസ്ക്

വാഷിങ്ടൺ: നിലവിൽ വിക്കിപീഡിയ നിയന്ത്രിക്കുന്നത് ഇടത് ആക്ടിവിസ്റ്റുകൾ ആണെന്നും, അതുകൊണ്ട് തന്നെ അവർക്ക് സംഭാവന നൽകുന്നത് നിർത്തണമെന്നും ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്ക്. എക്സിലെ പോസ്റ്റിലാണ് ഇലോൺ മസ്കിന്റെ ഈ ഇടതു വിരുദ്ധ വിമർശനം.

വിക്കിപീഡിയയിലെ എഡിറ്റർമാർ ഇസ്രായേലിനെ അപമാനിക്കാനും ഇസ്‍ലാമിസ്റ്റ് ഗ്രൂപ്പുകളെ പിന്തുണക്കുകയുമാണ് ​ചെയ്യുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. യു.എസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വെബ്സൈറ്റായ പൈറേറ്റ്സ് വയേഴ്സിന്റെ റിപ്പോർട്ട് പങ്കുവെച്ചാണ് ഇലോൺ മസ്കിശന്റ വിമർശനം.

Also Read: എന്ത് ! മരണം പ്രവചിക്കുന്ന എ.ഐ കാൽക്കുലേറ്ററോ..

മസ്ക് ട്രംപിനൊപ്പം

DONALAD TRUMP AND ELON MUSK

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡോണൾഡ് ​ട്രംപിനെയാണ് ഇലോൺ മസ്ക് പിന്തുണക്കുന്നത്. യു.എസില്‍ ഓരോ വോട്ടര്‍മാര്‍ക്കും ദിവസേന ഒരു ലക്ഷം ഡോളര്‍ വീതം നല്‍കുമെന്ന പ്രഖ്യാപനവുമായി ഇലോണ്‍ മസ്‌ക് രംഗത്തെത്തിയിരുന്നു.

Also Read: ഭൂമിയിൽ മടങ്ങിയെത്തിയ നാസ ബഹിരാകാശ യാത്രികൻ ആശുപത്രിയിൽ

അഭിപ്രായസ്വാതന്ത്ര്യവും ആയുധം കൈവശംവെക്കാനുള്ള അവകാശവും നല്‍കുന്ന, ഭരണഘടനയുടെ ഒന്നും രണ്ടും ഭേദഗതികളെ പിന്തുണയ്ക്കുന്നു എന്ന പെറ്റീഷനില്‍ ഒപ്പിടുന്ന വോട്ടര്‍മാരില്‍ ഒരാള്‍ക്കാണ് ഈ തുക നല്‍കുക. പദ്ധതിയുടെ തുടക്കമെന്ന നിലയില്‍ ശനിയാഴ്ച പെന്‍സില്‍വേനിയയിലെ പരിപാടിയില്‍ ജോണ്‍ ഡ്രിഹെര്‍ എന്നയാള്‍ക്ക് തുകയുടെ ചെക്ക് മസ്‌ക് കൈമാറി.

Top