കല്ലാല എസ്റ്റേറ്റിൽ കാട്ടാന ആക്രമണം

കാറിൻറെ മുൻഭാഗം തകർത്ത ആന കൂടുതൽ ആക്രമണത്തിന് മുതിരാത്തതിനാലാണ് വലിയ അപകടമൊഴിവായത്

കല്ലാല എസ്റ്റേറ്റിൽ കാട്ടാന ആക്രമണം
കല്ലാല എസ്റ്റേറ്റിൽ കാട്ടാന ആക്രമണം

എറണാകുളം: ഇന്നോവ കാറിന്റെ മുൻവശം പൂർണമായും തകർത്ത് കാട്ടാന. എറണാകുളം കാലടി പ്ലാൻറേഷനിലെ കല്ലാല എസ്റ്റേറ്റിൽ ഇന്നലെ രാത്രിയാണ് കാട്ടാന ആക്രമണമുണ്ടായത്. ആനയെ കണ്ട് യാത്രക്കാർ വാഹനം നിർത്തുകയായിരുന്നു. തുടർന്ന് ആന കാറിൻറെ മുൻഭാഗം തകർത്തു.

ജോയി, ബേസിൽ, ജോസ് എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്. കാറിൻറെ മുൻഭാഗം തകർത്ത ആന കൂടുതൽ ആക്രമണത്തിന് മുതിരാത്തതിനാലാണ് വലിയ അപകടമൊഴിവായത്. കാറിലുണ്ടായ ആർക്കും പരിക്കില്ല. ഇതിന് സമീപത്താണ് കഴിഞ്ഞ ആഴ്ച്ച സ്‌കൂട്ടറിൽ പോകുകയായിരുന്ന ദമ്പതിമാരെ കാട്ടാന ആക്രമിച്ചത്.

Top