മഹാരാഷ്ട്രയിൽ കാട്ടാന ആക്രമണം; വയോധികൻ മരിച്ചു

13 കാട്ടാനകളുണ്ടായിരുന്ന കൂട്ടത്തിൽ ഇനി മൂന്ന് കാട്ടാനകൾ മാത്രമാണ് അവശേഷിക്കുന്നത്.

മഹാരാഷ്ട്രയിൽ കാട്ടാന ആക്രമണം; വയോധികൻ മരിച്ചു
മഹാരാഷ്ട്രയിൽ കാട്ടാന ആക്രമണം; വയോധികൻ മരിച്ചു

ഭോപ്പാൽ: മഹാരാഷ്ട്രയിൽ കാട്ടാന ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം. ദേവ്ര ഗ്രാം സ്വദേശി റാംരതൻ യാദവ് (65) ആണ് മരിച്ചത്. അതേസമയം മൂന്നുദിവസത്തിനിടെ 10 ആനകളാണ് ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിൽ ചെരിഞ്ഞത്. എന്തുകൊണ്ടാണ് ആന ചെരിയുന്നതെന്ന കാര്യത്തിൽ അധികൃതർ അന്വേഷണം നടത്തിവരികയാണ്. 13 കാട്ടാനകളുണ്ടായിരുന്ന കൂട്ടത്തിൽ ഇനി മൂന്ന് കാട്ടാനകൾ മാത്രമാണ് അവശേഷിക്കുന്നത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച കടുവാ സങ്കേതത്തിന്റെ ഖിതോലി റേഞ്ചിന് കീഴിലുള്ള സങ്കാനിയിലും ബകേലിയിലും നാല് കാട്ടാനകളാണ് ചെരിഞ്ഞത്. ബുധനാഴ്ചയും നാല് കാട്ടാനകൾ ചെരിഞ്ഞു. വ്യാഴാഴ്ച രണ്ട് കാട്ടാനകൾ കൂടി ചെരിയുകയായിരുന്നു. കൂട്ടത്തിൽ അവശേഷിക്കുന്ന മൂന്ന് കാട്ടാനകൾ കട്‌നി ജില്ലയിലെ വനമേഖലയിലേക്ക് നീങ്ങുന്നത് കണ്ടതായി അധികൃതർ അറിയിച്ചു.

Top