CMDRF

കാട്ടാന സര്‍വ്വേ: ഇന്ന് അവസാനിക്കും, കരട് റിപ്പോര്‍ട്ട് ഒരു മാസത്തിനകം

കാട്ടാന സര്‍വ്വേ: ഇന്ന് അവസാനിക്കും, കരട് റിപ്പോര്‍ട്ട് ഒരു മാസത്തിനകം
കാട്ടാന സര്‍വ്വേ: ഇന്ന് അവസാനിക്കും, കരട് റിപ്പോര്‍ട്ട് ഒരു മാസത്തിനകം

തിരുവനന്തപുരം: കേരളം അടക്കം നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ സംയുക്തമായി നടത്തുന്ന കാട്ടാന സര്‍വ്വേ ഇന്ന് അവസാനിക്കും. ഒരു മാസത്തിനകം കരട് റിപ്പോര്‍ട്ട് തയ്യാറാക്കും. സര്‍വ്വേയിലെ കണക്ക് അനുസരിച്ച് തുടര്‍നടപടികള്‍ ആലോചിക്കാനാണ് ധാരണ. കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ സംയുക്തമായി സര്‍വ്വേ നടത്തുന്നത്.മൊത്തം വനമേഖലയെ ആറു ചതുരശ്ര കിലോമീറ്റര്‍ വരെയുള്ള 612 ബ്ലോക്കുകളാക്കി തിരിച്ചാണ് സര്‍വ്വേ നടത്തുന്നത്. നേരിട്ട് നടത്തുന്ന പരിശോധനയ്‌ക്കൊപ്പം ആനപ്പിണ്ടത്തിന്റെയും ജലസ്രോതസ്സുകളുടെയും അടിസ്ഥാനത്തിലാണ് സര്‍വ്വേ നടത്തുക.

പാലക്കാട്, കോട്ടയം, പറമ്പികുളം എന്നിവിടങ്ങളില്‍ സര്‍വ്വേക്ക് പരിശീലനം നല്‍കിയിരുന്നു. ഒരു മാസത്തിനകം കരട് റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് തീരുമാനം. ജൂലൈയില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കും. 2017 ലെ സെന്‍സസില്‍ സംസ്ഥാനത്ത് 7490 കാട്ടാനകളെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ കണക്കെടുപ്പില്‍ പക്ഷെ കണ്ടെത്തിയത് 2500 എണ്ണം മാത്രമാണ്. മോശമല്ലാത്ത മഴ ലഭിക്കുന്നതിനാല്‍ തീറ്റയും വെള്ളവും തേടി മറ്റിടങ്ങളില്‍ പോയ ആനകള്‍ തിരിച്ചെത്തിയിട്ടുണ്ടാകും എന്നാണ് കണക്കു കൂട്ടല്‍.

Top