CMDRF

നീതിക്കായി പോരാടാന്‍ ഒപ്പമുണ്ടാകും; സിദ്ധാര്‍ഥന്റെ പിതാവിന് പിന്തുണ നല്‍കി രാഹുല്‍ ഗാന്ധി

നീതിക്കായി പോരാടാന്‍ ഒപ്പമുണ്ടാകും; സിദ്ധാര്‍ഥന്റെ പിതാവിന് പിന്തുണ നല്‍കി രാഹുല്‍ ഗാന്ധി
നീതിക്കായി പോരാടാന്‍ ഒപ്പമുണ്ടാകും; സിദ്ധാര്‍ഥന്റെ പിതാവിന് പിന്തുണ നല്‍കി രാഹുല്‍ ഗാന്ധി

കല്പറ്റ: സിദ്ധാര്‍ഥന്റെ മരണത്തില്‍ നിയമപോരാട്ടങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചതിന് ശേഷം കല്പറ്റയില്‍ വച്ച് സിദ്ധാര്‍ഥന്റെ പിതാവ് ജയപ്രകാശിനെ രാഹുല്‍ ഗാന്ധി നേരിട്ട് കണ്ടു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ അദ്ദേഹം നീതിക്കായി പോരാടാന്‍ ഒപ്പമുണ്ടാകുമെന്ന് ഉറപ്പുനല്‍കി.

അന്വേഷണം അട്ടിമറിക്കുന്നത് ചൂണ്ടികാട്ടി ജയപ്രകാശ് രാഹുല്‍ ഗാന്ധിക്ക് നിവേദനം നല്‍കി. സിദ്ധാര്‍ഥന്റെ മരണത്തില്‍ നീതി ലഭിക്കുന്നതിന് ഏതറ്റംവരെയും പോകാന്‍ ഒപ്പമുണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ സിദ്ധാര്‍ഥനെ ഫെബ്രുവരി 18-നാണ് ഹോസ്റ്റലിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. 16ന് ക്യാമ്പസിലെ പാറപ്പുറത്തും വാട്ടര്‍ ടാങ്കിനടുത്തുവെച്ചും സിദ്ധാര്‍ഥനെ ഒരു സംഘം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. 17ന് ഹോസ്റ്റലിന്റെ നടുമുറ്റത്തു പരസ്യവിചാരണക്കിരയായ സിദ്ധാര്‍ത്ഥിനെ നഗ്നനാക്കി കയറുകൊണ്ടു കെട്ടിയിട്ട് കൂട്ടമായി ക്രൂരമായി മര്‍ദ്ദിക്കുന്നത് കണ്ട പിജി വിദ്യാര്‍ഥികളാണ് ആന്റി റാഗിങ് സെല്ലിന് പരാതി നല്‍കിയിട്ട് കാര്യമില്ലെന്ന് കണ്ട് യുജിസിക്ക് പരാതി നല്‍കിയത്. ഇതിനിടെ അധ്യാപകരിലൊരാള്‍ ക്യാമ്പസ്സില്‍ ഉണ്ടായ സംഭവം അറിയിച്ച് ഗവര്‍ണര്‍ക്ക് പരാതി മെയിലായി അയക്കുകയും ചെയ്തിരുന്നു. സിദ്ധാര്‍ത്ഥിന്റേത് പ്രണയ നൈരാശ്യം മൂലമുണ്ടായ ആത്മഹത്യാ ശ്രമം ആണെന്ന് വരുത്തി തീര്‍ക്കാന്‍ ഒരു വിഭാഗം അധികൃതരുടെ ഭാഗത്ത് നിന്ന് ശ്രമങ്ങളും ഉണ്ടായി.

Top