CMDRF

സഹകരണ വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങള്‍ കൊണ്ടു വരും: വി.എന്‍. വാസവന്‍

സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ ആസ്ഥാനമന്ദിരത്തിന്‍റെ നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി

സഹകരണ വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങള്‍ കൊണ്ടു വരും: വി.എന്‍. വാസവന്‍
സഹകരണ വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങള്‍ കൊണ്ടു വരും: വി.എന്‍. വാസവന്‍

തിരുവനന്തപുരം : സഹകരണ വിദ്യാഭ്യാസ രംഗത്തും പരിശീലന രംഗത്തും മാറ്റങ്ങള്‍ കൊണ്ട് വരുമെന്ന് മന്ത്രി വി.എന്‍. വാസവന്‍. സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ ആസ്ഥാനമന്ദിരത്തിന്‍റെ നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

കാലാനുസൃതമായ മാറ്റങ്ങള്‍ സഹകരണ വിദ്യാഭ്യാസ രംഗത്ത് അനിവാര്യമാണെന്ന് വി.എന്‍ വാസവന്‍ പറഞ്ഞു. കാലഘട്ടം ആവശ്യപ്പെടുന്ന രീതിയില്‍ സഹകരണ വിദ്യാഭ്യാസം, പരിശീലനം, ഗവേഷണം തുടങ്ങിയ മേഖലകളില്‍ നൂതന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്.

Also Read: ജവഹര്‍ നവോദയ; അഡ്മിഷന്‍ ടെസ്റ്റിന് ഇപ്പോൾ അപേക്ഷിക്കാം

സഹകരണ വിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതില്‍ സംസ്ഥാന സഹകരണ യൂണിയന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മഹത്തരമാണ്. 3.50 കോടി രൂപ ചെലവഴിച്ച് സമയബന്ധിതമായി സഹകരണ യൂണിയന്‍ ആസ്ഥാനമന്ദിരത്തിന്റെ പണി പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സഹകരണ യൂനിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സഹകരണ യൂനിയന്‍ അഡീഷണല്‍ രജിസ്ട്രാര്‍- സെക്രട്ടറി രജിത് കുമാര്‍ എം.പി സ്വാഗതവും , സംസ്ഥാന സഹകരണ യൂണിയന്‍ മാനേജിങ് കമ്മിറ്റി അംഗം എന്‍.കെ. രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.

Top