ഗാസയെ പിന്തുണക്കുന്നത് തുടരും, രക്തസാക്ഷി കുടുംബങ്ങൾക്ക് അഭിനന്ദനം: ഹിസ്ബുള്ള

തെ​ക്ക​ൻ ബൈ​റൂ​ത്തി​ലും ല​ബ​നാ​നി​ലെ നി​ര​വ​ധി പ്ര​ദേ​ശ​ങ്ങ​ളി​ലും ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ഒ​രേ​സ​മ​യം ‘നി​ഗൂ​ഢ സ്‌​ഫോ​ട​ന’​ങ്ങ​ളു​ണ്ടാ​യ​ത്.

ഗാസയെ പിന്തുണക്കുന്നത് തുടരും,  രക്തസാക്ഷി കുടുംബങ്ങൾക്ക് അഭിനന്ദനം: ഹിസ്ബുള്ള
ഗാസയെ പിന്തുണക്കുന്നത് തുടരും,  രക്തസാക്ഷി കുടുംബങ്ങൾക്ക് അഭിനന്ദനം: ഹിസ്ബുള്ള

ബൈറൂത്: ലബനാനിൽ 12 ​പേർ കൊല്ലപ്പെട്ട പേജർ ആക്രമണത്തിന് പിന്നാലെ വിവാദ പരാമർശവുമായി ഗാസക്ക് പിന്തുണ നൽകി ഇസ്രായേലിനെതിരെയുള്ള പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ച് ഹിസ്ബുള്ള. ഗാസയെയും അവിടുത്തെ ജനങ്ങളെയും ഇനിയും പിന്തുണയ്ക്കുമെന്നും ക്രിമിനലുകളായ ശത്രുസൈന്യത്തിന്റെ കണക്കുകൂട്ടലുകൾ പോലെയായിരിക്കില്ല കാര്യങ്ങളെന്നും ഹിസ്ബുള്ള പ്രസ്താവനയിൽ പറഞ്ഞു. പേജർ സ്‌ഫോടനങ്ങൾ തങ്ങൾക്ക് ഇസ്രായേലിനെതിരായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനുള്ള നിശ്ചയദാർഢ്യം വർധിപ്പിക്കുകയേയുള്ളൂവെന്നും ഹിസ്ബുള്ള അറിയിച്ചു.

ഹിസ്ബുള്ള പറയുന്നത്…

GAZA- SYMBOLIC IMAGE

കഴിഞ്ഞ ദിവസം നടന്ന വ്യാപക ആക്രമണത്തിൽ മരണപ്പെട്ട ആദരണീയ രക്തസാക്ഷികളുടെ കുടുംബങ്ങൾക്ക് അഭിനന്ദനങ്ങളും ഊഷ്മളമായ അനുശോചനവും അറിയിക്കുന്നു. വാർത്താവിനിമയ ഉപാധികൾക്കു നേരെ വളരെ വഞ്ചനാപരമായ ആക്രമണമാണ് നടന്നത്. ലബനാനിലെ ഇസ്‍ലാമിക ചെറുത്തുനിൽപ്പ് കഴിഞ്ഞ ദിവസങ്ങളിലെന്നപോലെ ഇനി ഇന്നും തുടരും. ക്രിമിനലുകളായ ശത്രു രാജ്യം നമ്മുടെ ആളുകൾക്കും കുടുംബങ്ങൾക്കും പോരാളികൾക്കും നേരെ നടത്തിയ കൂട്ടക്കൊല അവരുടെ കണക്കുകൂട്ടലിൽ നിന്ന് വളരെ വ്യത്യസ്തമാണ്.

Also Read: ലെബനന് പിന്നാലെ സിറിയയിലും ഹിസ്ബുല്ല പേജറുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ച് ദുരന്തം; 7 പേര്‍ കൊല്ലപ്പെട്ടു

ദൈവം ഇച്ഛിച്ചാൽ മറ്റൊരു കണക്കുതീർക്കൽ സാധ്യമാകും. ഇന്നലത്തെ സംഭവം തീർച്ചയായും പോരാട്ടത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും പാതയിൽ തുടരാനുള്ള നമ്മുടെ ദൃഢനിശ്ചയവും വർധിപ്പിക്കും. സർവശക്തനായ ദൈവം ഇച്ഛിക്കുകയാണെങ്കിൽ വിശ്വസ്തരും ക്ഷമാശീലരുമായ പോരാളികൾ വിജയം കൈവരിക്കുമെന്ന് നമുക്ക് ഉറപ്പുണ്ട് –

പേജറുകൾ നിർമിച്ചത് യുറോപ്യൻ ഡിസ്ട്രിബ്യൂട്ടർമാരോ?

PAGER

ലബനാനിൽ ഹിസ്ബുള്ള അംഗങ്ങൾ ഉപയോഗിച്ച പേജറുകൾ തങ്ങളുടെ യുറോപ്യൻ ഡിസ്ട്രിബ്യൂട്ടർമാരാണ് നിർമിച്ചതെന്ന വിശദീകരണവുമായി തായ്‍വാൻ കമ്പനി രംഗത്തെത്തി. ഗോൾഡ് അപ്പോളോയെന്ന തായ്‍വാൻ കമ്പനിക്ക് വേണ്ടി തങ്ങളുടെ യുറോപ്പിലുള്ള ഡിസ്ട്രിബ്യൂട്ടർമാരാണ് പേജറുകൾ വിതരണം ചെയ്തതെന്ന് കമ്പനി ചെയർപേഴ്സണായ ഹസു ചിങ്-കുനാങ് പറഞ്ഞു. അതേസമയം യുറോപ്യൻ ഡിസ്ട്രബ്യൂട്ടറുമായി തായ്‍വാൻ കമ്പനിക്ക് കരാറുണ്ട്.

അവർക്ക് ഗോൾഡ് അപ്പോളോയുടെ ബ്രാൻഡ് നെയിം ഉപയോഗിക്കാനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്. ഈ കമ്പനിയുമായി കരാറുണ്ടാക്കിയത് മൂന്ന് വർഷം മുമ്പാണ്. ആദ്യഘട്ടത്തിൽ ഗോൾഡ് അപ്പോളോയുടെ പേജർ ഉൾപ്പടെയുള്ള ഉപകരണങ്ങൾ കമ്പനി ഇറക്കുമതി ചെയ്യുകയായിരുന്നു. പിന്നീട് സ്വന്തംനിലയിൽ പേജർ ഉണ്ടാക്കണമെന്നും ഗോൾഡ് അപ്പോളോയുടെ ബ്രാൻഡ് പേര് ഉപയോഗിക്കാൻ അനുവദിക്കണമെന്നും അവർ ആവ​ശ്യപ്പെട്ടു. ഇതിന് അനുമതി നൽകിയിരുന്നതായും അദ്ദേഹം പറഞ്ഞു.

Also Read: പേജര്‍ സ്‌ഫോടനം; പരിക്കേറ്റ 200ലധികം പേരുടെ നില ഗുരുതരം

എന്നാൽ തായ്‍വാനിൽ നിന്നും ​ലെബനാനിലേക്കോ മിഡിൽ ഈസ്റ്റിലേക്കോ പേജറുകൾ കയറ്റി അയച്ചതിന്റെ രേഖകൾ ഒന്നുമില്ലെന്ന് മുതിർന്ന തായ്‍വാനീസ് സു​രക്ഷ ഉദ്യോഗസ്ഥൻ അറിയിച്ചു. തായ്‍വാൻ ഇതുവരെ 2,60,000 പേജറുകൾ കയറ്റി അയച്ചിട്ടുണ്ട്. ഇതിൽ ഭൂരിപക്ഷവും യു.എസിലേക്കും ആസ്​ട്രേലിയയിലേക്കുമാണ്.

നി​ഗൂ​ഢ സ്‌​ഫോ​ട​നത്തിൽ ഞെട്ടി ലോകം…

LEBANON PAGER EXPLOSIONS

തെ​ക്ക​ൻ ബൈ​റൂ​ത്തി​ലും ല​ബ​നാ​നി​ലെ നി​ര​വ​ധി പ്ര​ദേ​ശ​ങ്ങ​ളി​ലും ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ഒ​രേ​സ​മ​യം ‘നി​ഗൂ​ഢ സ്‌​ഫോ​ട​ന’​ങ്ങ​ളു​ണ്ടാ​യ​ത്. ല​ബ​നാ​നി​ലെ ഇ​റാ​ൻ അം​ബാ​സ​ഡ​ർ ഉ​ൾ​പ്പെടെ ആയിരക്ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് ഇതോടെ പ​രി​ക്കേ​റ്റു. ക​ട​യി​ലും റോഡിലും ആശുപത്രിയിലും നി​ൽ​ക്കു​ന്ന​വരുടെ പാ​ന്റ്സി​ന്റെ പോ​ക്ക​റ്റി​ൽ നി​ന്ന് പേ​ജ​ർ പൊ​ട്ടി​ത്തെ​റി​ക്കു​ന്ന സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

Also Read: ഗാസയിൽ വ്യോമാക്രമണം: 16 മരണം

കൊല്ലപ്പെട്ടവരിൽ ഒരു എട്ടുവയസ്സുകാരി ബാലികയും ഉൾപ്പെടും. നിലവിൽ 200 പേരുടെ നില ഗുരുതരമാണ്. ല​ബ​നാ​നി​ലെ ഇ​റാ​ൻ അം​ബാ​സ​ഡ​റാ​യ മു​ജ്ത​ബ അ​മാ​നി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Top