ക്രിസ്റ്റ്യാനൊ റൊണാൾഡോ വിരമിക്കുമോ?

സമയമായാല്‍ ഞാന്‍ തന്നെ അക്കാര്യം പ്രഖ്യാപിക്കും. എന്നെ സംബന്ധിച്ച് അത് വിഷകരമായ തീരുമാനമൊന്നും ആവില്ല.

ക്രിസ്റ്റ്യാനൊ റൊണാൾഡോ വിരമിക്കുമോ?
ക്രിസ്റ്റ്യാനൊ റൊണാൾഡോ വിരമിക്കുമോ?

ലിസ്ബൺ: രാജ്യാന്തര ഫുട്ബോളിൽ നിന്ന് ഉടൻ വിരമിക്കില്ലെന്ന് പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനൊ റൊണാൾഡോ. നേഷൻസ് ലീഗിൽ വ്യാഴാഴ്ച ക്രൊയേഷ്യക്കെതിരായ മത്സരത്തിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു 39കാരനായ റൊണാൾഡോ. പോർച്ചുഗലിനായി ഇനിയും ഏറെ ചെയ്യാനുണ്ടെന്നും മാധ്യമങ്ങളോട് റൊണാൾഡോ പറഞ്ഞു.

സമയമായാൽ ഞാൻ തന്നെ അക്കാര്യം പ്രഖ്യാപിക്കും. എന്നെ സംബന്ധിച്ച് അത് വിഷമകരമായ തീരുമാനമൊന്നും ആവില്ല. ടീമിനായി ഒന്നും സംഭാവന ചെയ്യാനില്ലെന്ന് തിരിച്ചറിയുന്ന നിമിഷം ഞാൻ വിരമിക്കൽ പ്രഖ്യാപിക്കും. എൻറെ സഹതാരമായിരുന്ന പെപ്പെ തല ഉയർത്തി വിരമിച്ചത് നമുക്ക് മുന്നിലുണ്ട്. അതുപോലെ തല ഉയർത്തി തന്നെയാവും താനും വിരമിക്കുകയെന്നും റൊണാൾഡോ പറഞ്ഞു. കോച്ച് റോബർട്ടോ മാർട്ടിനെസിൻറെ എല്ലാ പിന്തുണയും എനിക്കുണ്ട്. ആരാധകർക്ക് പോർച്ചുഗൽ ടീമിൽ വലിയ പ്രതീക്ഷയാണുള്ളത്. എന്നാൽ ഏതൊരു കളിക്കാരൻറെ കരിയറിലും നല്ല സമയവും മോശം സമയവും ഉണ്ടാകുമെന്നും അതാണ് ആ കളിക്കാരനെ രൂപപ്പെടുത്തിയെടുക്കുന്നതെന്നും റൊണാൾഡോ പറഞ്ഞു.

Also Read:രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ലൂയിസ് സുവാരസ്

കഴിഞ്ഞ മാസമാണ് 41കാരനായ പെപെ രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ചത്. കഴിഞ്ഞ രണ്ട് വർഷമായി യൂറോപ്യൻ ഫുട്ബോൾ വിട്ട് സൗദി പ്രോ ലീഗിൽ അൽ നസ്റിനായാണ് റൊണാൾഡോ കളിക്കുന്നത്. ജൂണിൽ നടന്ന യൂറോ കപ്പിൽ ഒരു ഗോൾ പോലും നേടാൻ കഴിയാതിരുന്നതോടെ റൊണാൾഡോയുടെ പ്രകടനം വിമർശിക്കപ്പെട്ടിരുന്നു. വ്യാഴാഴ്ച ക്രൊയേഷ്യയെ നേരിടുന്ന പോർച്ചുഗൽ ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ സ്കോട്‌ലൻഡിനെതിരെയും കളിക്കും.

Top