കല്‍പ്പറ്റ: സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും സൈന്യത്തിനുമൊപ്പം നിന്ന് സാധ്യമായതെല്ലാം ചെയ്യുമെന്ന് ദുരന്ത സ്ഥലം സന്ദര്‍ശിച്ച സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍. ‘ഭക്ഷണങ്ങളും അത്യാവശ്യ സാധനങ്ങളും എത്തിക്കുന്നതിലടക്കം പ്രവര്‍ത്തകര്‍ സജീവമാണ്, സംസ്ഥാനത്തെ പ്രവര്‍ത്തകരോട് സജ്ജരായി നില്‍ക്കാന്‍ പറഞ്ഞിട്ടുണ്ട്. പ്രദേശത്ത് ആളുകളുടെ തിരക്ക് ഒഴിവാക്കാനാണ് ആളുകളുടെ എണ്ണം പരിമിതപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
കേരളം ഇത് വരെ കാണാത്ത ഭീകരമായ ദുരന്തമാണ് വയനാട് സംഭവിച്ചതെന്നും സര്‍ക്കാര്‍ സംവിധാനങ്ങളടക്കം സാധാരണ മനുഷ്യര്‍ വരെ നടത്തിയായ സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനമാണ് നടത്തി വരുന്നതെന്നും മുനവ്വറലി കൂട്ടിച്ചേര്‍ത്തു. ‘ഒരു ഗ്രാമം മുഴുവനാണ് ഒലിച്ചുപോയത്. റീഹാബിലിറ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ കേരളം ഒറ്റക്കെട്ടായി തന്നെ നടത്തും. ദുരന്തത്തെ അതിജീവിച്ച ശേഷം അതില്‍ തീരുമാനമെടുക്കണം. നിലവില്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ കേന്ദ്രീകരിക്കണമെന്നും, അദ്ദേഹം പറഞ്ഞു.