ഫോര്‍ഡ് എന്‍ഡേവര്‍ ഇന്ത്യയില്‍ തിരിച്ചെത്തുമോ?

ഫോര്‍ഡ് എന്‍ഡേവര്‍ ഇന്ത്യയില്‍ തിരിച്ചെത്തുമോ?
ഫോര്‍ഡ് എന്‍ഡേവര്‍ ഇന്ത്യയില്‍ തിരിച്ചെത്തുമോ?

വാഹനപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന വാര്‍ത്തയാണ് ഫോര്‍ഡ് എന്‍ഡേവറിന്റെ തിരിച്ചുവരവ് . ഈ വാഹനം തിരിച്ചെത്തുക തന്നെ ചെയ്യുമെങ്കിലും എന്‍ഡേവര്‍ എന്ന പേരിലാവില്ല തിരികെ എത്തുന്നത് പകരം വാഹനത്തിന്റെ യഥാര്‍ത്ഥ പേരായ എവറസ്റ്റ് എന്ന പേരിലാവും എത്തുന്നത് . ലോക വ്യാപകമായി ഫോര്‍ഡ് എവറസ്റ്റ് എന്ന പേരില്‍ തന്നെയാണ് ഈ വാഹനം വിപണിയിലെത്തിയിരുന്നത്, ഇന്ത്യയില്‍ മാത്രമായിരുന്നു പേറ്റന്റ് പ്രേശ്‌നങ്ങള്‍ കാരണം എന്‍ഡേവര്‍ എന്ന പേരില്‍ എത്തിയിരുന്നത് . 2025 അവസാനം മാത്രമേ വാഹന നിര്‍മാണം ആരംഭിക്കും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്, എങ്കിലും അതിനുമുന്‍പ് വാഹനം വരുക തന്നെ ചെയ്യും കാരണം സി ബി യു ആയി നിര്‍മിച്ച 2500 യൂണിറ്റുകള്‍ പൂര്‍ണമായി നിര്‍മ്മിച്ച് ഇന്ത്യയില്‍ ഇറക്കുമതി ചെയ്യും . ഇറക്കുമതി ചെയ്യുന്നതുകൊണ്ടുതന്നെ വാഹന വില കൂടുതല്‍ ആയിരിക്കും .

2025 അവസാനത്തോടെ മാത്രമേ ഇന്ത്യയില്‍ പ്രൊഡക്ഷന്‍ ആരംഭിക്കൂ. ഇന്ത്യയില്‍ നിര്‍മ്മിച്ച് തുടങ്ങുമെങ്കിലും വിലയില്‍ വലിയ വ്യത്യാസം ഉണ്ടാവാന്‍ സാധ്യത ഇല്ല, കാരണം ആദ്യം ഇറക്കുമതി ചെയ്തു വില്‍ക്കുന്ന വാഹനങ്ങള്‍ക്കു ഒന്നും തന്നെ പിന്നീട് ഇന്ത്യയില്‍ പ്രൊഡക്ഷന്‍ തുടങ്ങിയാലും വില അധികം കുറഞ്ഞു കാണാറില്ല. അതുപോലെ തന്നെ പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ അധികം ഇനി ഇന്ത്യയില്‍ വരാന്‍ സാധ്യതയില്ല ,പകരം എന്‍ഡേവറിനു ശേഷം ഇന്ത്യയില്‍ വരാന്‍ പോകുന്നത് ഫോര്‍ഡിന്റെ ഇ വി മോഡലുകളാണ്. ഇപ്പോള്‍ തന്നെ ലോക വ്യാപകമായി ഫോര്‍ഡ് നിരവധി ഇ വി വാഹനങ്ങള്‍ നിര്‍മിച്ചു തുടങ്ങിയിരിക്കുന്നു അതില്‍ ഏതെങ്കിലുമൊക്കെ ഇന്ത്യയിലും പ്രതീക്ഷിക്കാം.എന്തായാലും ഇന്ത്യയില്‍ എന്‍ഡേവര്‍ എത്തുക തന്നെ ചെയ്യുമെങ്കിലും സ്വന്തമായി പ്രൊഡക്ഷന്‍ ആരംഭിക്കുന്നതുവരെ തായ്ലന്‍ഡില്‍ നിര്‍മിച്ച വാഹനങ്ങളാവും ഇന്ത്യയില്‍ എത്തുക .

Top