പുടിനുമായുള്ള സൗഹൃദം ചൈനയോടുള്ള ട്രംപിന്റെ നയത്തില്‍ പ്രതിഫലിക്കുമോ? ലോകം കാത്തിരിക്കുന്നു

ട്രംപ് വീണ്ടും വൈറ്റ് ഹൗസിലേക്ക് മടങ്ങിയാല്‍, അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധത്തിന് വന്‍ മാറ്റങ്ങള്‍ ഉണ്ടായേക്കാം

പുടിനുമായുള്ള സൗഹൃദം ചൈനയോടുള്ള ട്രംപിന്റെ നയത്തില്‍ പ്രതിഫലിക്കുമോ? ലോകം കാത്തിരിക്കുന്നു
പുടിനുമായുള്ള സൗഹൃദം ചൈനയോടുള്ള ട്രംപിന്റെ നയത്തില്‍ പ്രതിഫലിക്കുമോ? ലോകം കാത്തിരിക്കുന്നു

മേരിക്കയും ചൈനയും തമ്മിലുള്ള ശത്രുത വളരെക്കാലമായി മാറ്റമില്ലാതെ നിലനില്‍ക്കുകയാണ്. 2024-ല്‍ ലോകഭൂപടത്തില്‍ നിന്ന് അക്ഷരാര്‍ത്ഥത്തില്‍ അമേരിക്കയെ മായ്ച്ചുകളയാന്‍ കഴിയുന്ന ആണവായുധങ്ങള്‍ ഉള്ള രണ്ട് രാജ്യങ്ങളില്‍ ഒന്ന് ചൈനയാണ്. അമേരിക്കന്‍ ജനസംഖ്യയുടെ നാലിരട്ടിയോളം വരുന്ന ഒരു സമ്പദ് വ്യവസ്ഥയുള്ള രാജ്യം. കൃത്രിമ ബുദ്ധി ഉള്‍പ്പെടെ ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകളില്‍ അമേരിക്കയ്ക്ക് പ്രധാന എതിരാളി. ലോകത്തെ മുന്‍നിര ശക്തിയായ അമേരിക്കയെ സ്ഥാനഭ്രഷ്ടനാക്കാന്‍ കഴിയുന്ന ഒരേയൊരു രാഷ്ട്രം, ഇതുകൊണ്ടൊക്കെ തന്നെയാണ് അമേരിക്ക ചൈനയെ ഭയപ്പെടുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ തന്റെ സ്ഥാനമൊഴിയും മുമ്പ് ഏഷ്യയിലെ വന്‍ ശക്തിയായ ചൈനയുമായി അതിപ്രധാന ചര്‍ച്ചനടത്തിയെന്നാണ് ഒടുവില്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. ശനിയാഴ്ച ഉച്ചതിരിഞ്ഞ് ജോ ബൈഡന്‍ ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തിയതോടെ ഇരു രാജ്യങ്ങളും തമ്മില്‍ നിലനിന്നിരുന്ന ശീതയുദ്ധത്തിന് വിരാമമാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

China

Also Read: ട്രംപിനെ വധിക്കാൻ ഉദ്ദേശമില്ലെന്ന് ഇറാൻ പറഞ്ഞതായി റിപ്പോർട്ട്

ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതിന് മുമ്പാണ് ഇരു നേതാക്കളും തമ്മിലുള്ള അവസാന കൂടിക്കാഴ്ച നടന്നത്. പെറുവില്‍ നടക്കുന്ന വാര്‍ഷിക ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിക്കിടെയാണ് ഇരുവരും പരസ്പരം കൈ കൊടുത്തത്.

ആണവായുധങ്ങള്‍ ഉപയോഗിക്കാനുള്ള തീരുമാനത്തില്‍ മനുഷ്യ നിയന്ത്രണം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ചാണ് ഇരുവരും വളരെ ഗൗരവമായി ചര്‍ച്ച ചെയ്തത്. കൃത്രിമ ബുദ്ധി ഉപയോഗിക്കുന്നതിലുള്ള അപകടസാധ്യതകള്‍ ശ്രദ്ധാപൂര്‍വ്വം പരിഗണിക്കേണ്ടതിന്റെ ആവശ്യകതയും സൈനിക മേഖലയില്‍ വിവേകത്തോടെയും ഉത്തരവാദിത്തത്തോടെയും എഐ സാങ്കേതികവിദ്യ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയും രണ്ട് നേതാക്കളും ഊന്നിപ്പറഞ്ഞു.

Chinese Flag

Also Read:ഹൂതികളുടെ സാങ്കേതിക മികവ് ഞെട്ടിക്കുന്നതെന്ന് അമേരിക്ക, വൻ ശക്തികൾക്കും വൻ വെല്ലുവിളി ?

എന്നാല്‍ വന്‍ശക്തികളുടെ കൂടിക്കാഴ്ച ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകളിലേക്കോ നടപടികളിലേക്കോ നയിക്കുമോ എന്നും വ്യക്തമല്ല. എന്നിരുന്നാലും, ട്രംപ് അധികാരമേറ്റെടുത്താല്‍ ആണവായുധങ്ങളുടെയും കൃത്രിമ ബുദ്ധിയുടെയും കാര്യത്തില്‍ ഇരുരാഷ്ട്രങ്ങളുടെ നിലപാട് എന്തായിരിക്കുമെന്നും, ബൈഡന്റെ നിലപാട് ട്രംപ് സ്വീകരിക്കുമോ എന്നും ഉറ്റുനോക്കുകയാണ് ലോകരാഷ്ട്രങ്ങള്‍.

ഇരു രാജ്യങ്ങളും പ്രത്യേകിച്ച് അമേരിക്കയും ചൈനയും ഈ വിഷയങ്ങളില്‍ പരസ്പരം സഹകരിക്കാന്‍ തയ്യാറാകുന്നത് അന്തര്‍ദേശീയ സുരക്ഷയ്ക്കും ഭാവി സാങ്കേതിക ചര്‍ച്ചകള്‍ക്കും നല്ലതായിരിക്കും. കൃത്രിമ ബുദ്ധി ഉപയോഗിക്കുന്നത് സൈനിക മേഖലയില്‍ നിയന്ത്രിതവും മിതത്വപരവുമാക്കുന്നതില്‍ വിജയിക്കുന്നതോടെ ആഗോള സമാധാനവും സുരക്ഷയും കൂടുതല്‍ ഉറപ്പുവരുത്താന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍.

Donald Trump

Also Read: ട്രംപിന്റെ ഇടപെടലോടെ റഷ്യയ്ക്ക് ഇരട്ടി നേട്ടം, സെലന്‍സ്‌കിയുടെ ആ ആഗ്രഹം നടക്കില്ല

നവംബറില്‍ ഇരുരാജ്യങ്ങളും ആണവായുധങ്ങളെക്കുറിച്ച് ഔദ്യോഗിക തലത്തിലുള്ള ചര്‍ച്ചകള്‍ പുനരാരംഭിച്ചെങ്കിലും ചൈനയുടെ ദ്രുതഗതിയിലുള്ള ആണവായുധ നിര്‍മ്മാണം അമേരിക്കയ്ക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. ഒരു ഭാഗത്ത് റഷ്യയുടേയും ഉത്തര കൊറിയയുടെ ആണവ മിസൈലുകളുടെയും ശേഖരം അമേരിക്കയുടെ ഉറക്കം കെടുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ, ദക്ഷിണ കൊറിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളുമായി അമേരിക്ക ശക്തമായ സഖ്യ രൂപീകരണവും കഴിഞ്ഞ ദിവസം സ്ഥാനമൊഴിയും മുമ്പ് ബൈഡന്‍ ശക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ ആണവായുധ നിരാകരണം സംബന്ധിച്ച് ചൈനയുടെ നിലപാട് അമേരിക്കയെയും മറ്റ് സഖ്യരാജ്യങ്ങളെയും പ്രതികൂലമായ രീതിയില്‍ ബാധിക്കുമോ എന്നത് സംശയകരമാണ്. ആണവായുധ ചര്‍ച്ചകളില്‍ പങ്കെടുക്കാനുള്ള ചൈനയുടെ താല്‍പ്പര്യമില്ലായ്മയാണ് അമേരിക്കയുടെ ആശങ്കയ്ക്ക് കാരണം. ദക്ഷിണ കൊറിയ, ജപ്പാന്‍, എന്നീ രാജ്യങ്ങളുമായുള്ള സഖ്യം അമേരിക്ക ശക്തിപ്പെടുത്തുന്നത് ചൈനയ്ക്കും ഉത്തരകൊറിയയ്ക്കുമുള്ള തന്ത്രപരമായ മുന്നറിയിപ്പാണ്. അതേസമയം, ഇത് ഏഷ്യ-പസഫിക് മേഖലയില്‍ ഭീഷണികളുണ്ടാക്കുന്ന വെല്ലുവിളികളെച്ചൊല്ലി പുതിയ തര്‍ക്കങ്ങള്‍ക്ക് വഴിവെക്കാനിടയുണ്ട്.

Xi Jinping

Also Read: പാശ്ചാത്യ രാജ്യങ്ങൾ ഇടതിലേയ്ക്ക് ചായുന്നു, പിന്നിൽ കുടിയേറ്റമോ?

എന്നാല്‍ അമേരിക്കയുടെ തലപ്പത്തേയ്ക്കുള്ള ട്രംപിന്റെ വരവോടെ, വിദേശനയം ഒരു പുതിയ ദിശയിലേയ്ക്ക് പോകാന്‍ സാധ്യതയുണ്ട്. ഇത് ബൈഡന്‍ ഭരണകൂടം ആസൂത്രണം ചെയ്ത ചര്‍ച്ചകളെയും സഖ്യങ്ങളെയും കുറച്ച് അസ്ഥിരമാക്കും. ട്രംപ് വീണ്ടും വൈറ്റ് ഹൗസിലേക്ക് മടങ്ങിയാല്‍, അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധത്തിന് വന്‍ മാറ്റങ്ങള്‍ ഉണ്ടായേക്കാം. ട്രംപിന്റെ ആദ്യ ഭരണകാലത്തെ അപേക്ഷിച്ച്, ഇപ്പോഴത്തെ അന്താരാഷ്ട്ര രാഷ്ട്രീയവും, ആഗോള സാങ്കേതിക പരിസ്ഥിതിയും കൂടുതല്‍ സങ്കീര്‍ണ്ണമായ സാഹചര്യമാണ് നിലവിലുള്ളത്.

ട്രംപിന്റെ രണ്ടാം വരവില്‍ ചൈനയ്‌ക്കെതിരായ വ്യാപാര പോരാട്ടം കൂടുതല്‍ ശക്തമാവും. വ്യാപാര മേഖലയില്‍ 60 ശതമാനം താരിഫ് വര്‍ദ്ധിപ്പിച്ചാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളെ ഗുരുതരമായി ബാധിക്കും.

മറ്റൊന്ന്, യുക്രെയ്‌നിലെ യുദ്ധവുമായി ബന്ധപ്പെട്ട് ട്രംപ് എടുക്കുന്ന തീരുമാനം ചൈനയെ പ്രബല രാഷ്ട്രമായി മാറ്റും എന്നതാണ്.
ട്രംപ് അധികാത്തിലെത്തിയാല്‍ 24 മണിക്കൂറിനുള്ളില്‍ യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കും എന്നാണ് പ്രതിജ്ഞ. ട്രംപ് അതിന് തുനിഞ്ഞാല്‍ യുക്രെയ്‌ന് ലഭിക്കുന്ന സൈനിക സഹായത്തിന്റെ കുറവിലേക്ക് നയിച്ചേക്കാം. ഇതു റഷ്യയ്ക്ക് ശക്തി കൂട്ടുകയും, ചൈനയെ പുതിയ ഗ്ലോബല്‍ മധ്യസ്ഥനായി ഉയര്‍ത്തുകയും ചെയ്യും. ചൈനയുടെ പ്രബലമായ ഇടപെടലുകള്‍ക്ക് ഇത് കൂടുതല്‍ വഴിയൊരുക്കും.

Trump-Xi Jinping

Also Read: ട്രംപിനും മസ്കിനും സ്വന്തം ബിസിനസ്സ് തകരുമെന്ന ഭയം! യുദ്ധം വേണ്ട, ഇറാനുമായി ചർച്ച നടത്തി മസ്ക്

അതേസമയം, മാര്‍ക്കോ റൂബിയോ, മൈക്ക് വാള്‍ട്‌സ് എന്നിവരെ പോലെ ചൈനയ്‌ക്കെതിരെ ശക്തമായ നിലപാടുള്ളവര്‍ ട്രംപിന്റെ കാബിനറ്റില്‍ ഉള്‍പ്പെടുന്നതിലൂടെ, ചൈനയെ കേന്ദ്രീകരിച്ചുള്ള പ്രതിരോധനയം കൂടുതല്‍ കടുത്ത രീതിയിലേക്ക് മാറാനിടയുണ്ട്. ഇത്, ചൈനയുടെ സൈനിക വളര്‍ച്ചയെയും ആഗോള സാമ്പത്തിക മുന്നേറ്റങ്ങളെയും നേരിടാന്‍ അമേരിക്ക ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്ന് സൂചിപ്പിക്കുന്നു.

ചൈനയും അമേരിക്കയും തമ്മിലുള്ള നിലവിലെ ബന്ധം വളരെ സങ്കീര്‍ണ്ണവും പരസ്പര സംശയങ്ങളാല്‍ നിറഞ്ഞതുമാണ്. ഷി ജിന്‍പിംഗ് ‘സുസ്ഥിരവും ആരോഗ്യകരവുമായ ബന്ധം’ മുന്നോട്ട് വെക്കുന്നതായി പ്രസ്താവനകള്‍ നടത്തിയെങ്കിലും, മറ്റ് ചര്‍ച്ചകളില്‍ അദ്ദേഹം നല്‍കിയ മുന്നറിയിപ്പുകള്‍ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ശത്രുത ഒന്നുകൂടി കൂടി വര്‍ദ്ധിപ്പിച്ചു.

Trump-Putin

Also Read: ഇസ്രയേലിനെ നേരിടുന്നതിന് എന്ത് വിലയും കൊടുക്കാന്‍ തയ്യാര്‍; പ്രഖ്യാപനവുമായി ഇറാന്‍

ചൈന-അമേരിക്കന്‍ ബന്ധത്തെ ‘ആരോഗ്യകരവും സുസ്ഥിരവുമായ’ രീതിയിലേക്ക് കൊണ്ടുപോകണമെന്നുള്ള ഷി ജിന്‍പിംഗിന്റെ ആവശ്യം അന്താരാഷ്ട്ര തലത്തില്‍ ഗുണപരമായ മാറ്റം ഉണ്ടാക്കും എന്ന് സംശമില്ല. എന്നാല്‍ ചൈനയോടുള്ള ട്രംപിന്റെ നയം കുറച്ചുകടുപ്പമായിരിക്കും എന്നുതന്നെയാണ് സൂചന. ചൈന, അമേരിക്കന്‍ ടെലികമ്മ്യൂണിക്കേഷന്‍ നെറ്റ്വര്‍ക്കുകളിലേക്ക് ഹാക്ക് ചെയ്യാന്‍ ശ്രമിച്ചുവെന്ന യാഥാര്‍ത്ഥ്യം മുന്നില്‍ നില്‍ക്കുമ്പോള്‍ കൃത്രിമബുദ്ധി സംബന്ധിച്ചുള്ള ചൈനയുടെ നിലപാടുകളെ അമേരിക്ക വളരെ സംശയത്തോടെ തന്നെയാണ് നോക്കിക്കാണുന്നത്. അത് ട്രംപ് അധികാരത്തില്‍ വന്നാല്‍ പോലും ആ നയത്തില്‍ നിന്ന് അമേരിക്ക പെട്ടെന്ന് വ്യതിചലിച്ചെന്ന് വരില്ല.

സൈബര്‍ ആക്രമണങ്ങള്‍, ടെലികമ്മ്യൂണിക്കേഷന്‍ ചോര്‍ത്തലുകള്‍ തുടങ്ങിയവ, അമേരിക്ക-ചൈന സാങ്കേതിക ബന്ധം കൂടുതല്‍ താറുമാറാക്കാനാണ് സാധ്യത. ബൈഡന്‍ തുടര്‍ന്നുവന്ന നയങ്ങള്‍ ഏതായാലും ട്രംപ് അനുവര്‍ത്തിക്കില്ല. എന്നാല്‍ ചൈനയെ കൂടുതല്‍ വെറുപ്പിക്കാന്‍ ട്രംപ് തയ്യാറായേക്കില്ല. കാരണം ചൈനയുടെ ഏറ്റവും അടുത്ത സുഹൃത്ത് റഷ്യയാണ് എന്നതുതന്നെയാണ് അതിനു കാരണം. ട്രംപിന് പുടിനോട് വലിയ ശത്രുതയില്ലാത്തതിനാല്‍, ചൈനയോടും ഒരു മിതത്വം പാലിക്കാന്‍ ട്രംപ് തയ്യാറായേക്കും.

Top