തമിഴ് സിനിമയില്‍ എന്നല്ല മലയാളത്തിൽ പോലും വലിയ രീതിയിൽ ആരാധകരുള്ള താരമാണ് വിജയ്. ഒരു വിജയ് ചിത്രം വരുമ്പോള്‍ അതിന്‍റെ നിര്‍മ്മാതാക്കള്‍ മാത്രമല്ല, കോളിവുഡ് മൊത്തത്തില്‍ തന്നെ വലിയ പ്രതീക്ഷയോടെയാണ് അതിനെ നോക്കാറ്.
വിജയ് നായകനായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം ഗോട്ട് (ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം) ആഗോളതലത്തിൽ ഇന്നലെയാണ് തീയറ്ററുകളിൽ എത്തിയത്. എന്നാൽ ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യദിനത്തിലുള്ള ബോക്സ് ഓഫീസ് കളക്ഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഗോട്ടിന്റെ നിർമ്മാതാക്കളായ എ.ജി.എസ് എന്റർടൈൻമെന്റ്.
Also Read: നാലാം വാരത്തിലും മികച്ച സ്ക്രീൻ കൗണ്ടോടെ; വാഴ
ഇതോടെ അഭിനയ ജീവിതം നിർത്തുമോ വിജയ്
നടൻ വിജയ് യെയും അദ്ദേഹത്തിന്റെ ആരാധകരെയും സംബന്ധിച്ച് പല കാരണങ്ങൾ കൊണ്ടും ഏറെ പ്രത്യേകതയുള്ള ചിത്രമാണ് ഗോട്ട്. വിജയ് തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിനുശേഷം എത്തുന്ന ആദ്യ ചിത്രം കൂടി ആണ് ഇത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അതേസമയം ഗോട്ടിനു ശേഷം ഒരു ചിത്രത്തിൽ കൂടിയേ വിജയ് അഭിനയിക്കൂ. വെങ്കട്ട് പ്രഭുവിന്റെ സംവിധാനത്തിൽ വിജയ് ആദ്യമായി നായകന്‍, ഡീ ഏജിംഗിലൂടെ സ്ക്രീനില്‍ ചെറുപ്പമായെത്തുന്ന വിജയ് എന്നിവയൊക്കെ ഗോട്ട് എന്ന ചിത്രം പ്രേക്ഷകരില്‍ കാത്തിരിപ്പ് ഉണ്ടാക്കിയ ഘടകങ്ങളാണ്.
എന്നാൽ ആദ്യദിനം സമ്മിശ്രമായുള്ള പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. എന്നാൽ കളക്ഷനിൽ അത് ഇടിവൊന്നും സൃഷ്ടിച്ചിട്ടില്ല, എങ്കിലും വലിയ വിജയങ്ങൾ നേടാൻ കോളിവുഡ് പൊതുവേ ബുദ്ധിമുട്ടുമ്പോൾ ആദ്യദിനം തന്നെ 100 കോടി ക്ലബ്ബിൽ എത്തിയിട്ടുണ്ട് ഗോട്ട്.
Also Read: ചരിത്ര വിജയവുമായി ദേവദൂതൻ അൻപതാം ദിവസത്തിലേക്ക്
നിർമാതാക്കൾ പുറത്തുവിട്ടിരിക്കുന്ന ഈ കണക്ക് പ്രകാരം ആഗോള ബോക്സ് ഓഫീസിൽ നിന്ന് ചിത്രം ആദ്യദിനം നേടിയിട്ടുള്ളത് 126.32 കോടിയാണ്. തമിഴ് സിനിമയിലെ ഈ വർഷത്തെ ഏറ്റവും മികച്ച ഓപ്പണിങ് ആണ് ഇത്. വിജയുടെ അവസാന റിലീസ് ആയിരുന്ന ലിയോ ആദ്യ ദിനം തന്നെ നേടിയത് എത്രയെന്ന് പരിശോധിക്കുന്നത് വളരെ കൗതുകകരമായിരിക്കും, കനകരാജ് സംവിധാനത്തിൽ വിജയ് നായകനായി എത്തി കഴിഞ്ഞ വർഷം ഒക്ടോബറിൽ തിയേറ്ററുകളിൽ എത്തിയ ചിത്രം ആദ്യദിനം തന്നെ നേടിയത് 148.5 കോടിയായിരുന്നു അതായത് ഗോട്ടിനേക്കാൾ ഇരുപത്തിരണ്ട് കോടി അധികം.