CMDRF

ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ രാജ്യത്ത് അനുവദിക്കില്ലെന്ന് ഉറപ്പ് നൽകി നേപ്പാൾ ആഭ്യന്തര മന്ത്രി

ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ രാജ്യത്ത് അനുവദിക്കില്ലെന്ന് ഉറപ്പ് നൽകി നേപ്പാൾ ആഭ്യന്തര മന്ത്രി
ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ രാജ്യത്ത് അനുവദിക്കില്ലെന്ന് ഉറപ്പ് നൽകി നേപ്പാൾ ആഭ്യന്തര മന്ത്രി

കാഠ്മണ്ഡു: അയൽരാജ്യങ്ങൾക്കെതിരായ പ്രവർത്തനങ്ങൾക്കായി രാജ്യത്തെ ഉപയോഗിക്കാൻ അനുവദിക്കിലെന്ന് നേപ്പാൾ ആഭ്യന്തര മന്ത്രി രമേഷ് ലേഖക്. ഉഭയകക്ഷി താൽപ്പര്യങ്ങളും ആശങ്കകളും ഉള്ള വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചയ്ക്കായി നടത്തിയ കൂടികാഴ്ചയ്ക്കിടെയാണ് അയൽ രാജ്യത്തിനെതിരായ അത്തരം പ്രവർത്തനങ്ങളെ ഹിമാലയൻ രാഷ്ട്രം പ്രോത്സാഹിപ്പിക്കലെന്നും ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രയ്ക്ക് അദ്ദേഹം ഉറപ്പ് നൽകിയത്.

സുരക്ഷ, അടിസ്ഥാന സൗകര്യം, ഊർജം, ജലവിഭവം എന്നീ മേഖലകളിൽ നേപ്പാളിൻ്റെ സുപ്രധാന പങ്കാളിയായി ഇന്ത്യയെ അംഗീകരിച്ച ആഭ്യന്തര മന്ത്രി ലേഖക്, നേപ്പാളിൻ്റെ സുരക്ഷാ സേനയുടെ കഴിവ് വർധിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനും ഇന്ത്യ നൽകിയ സംഭാവനകൾക്ക് നന്ദി അറിയിച്ചു.മയക്കുമരുന്ന്, കള്ളക്കടത്ത് ഉൾപ്പെടെ അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ ചെറുക്കുന്നതിന് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കേണ്ടതിൻ്റെ ആവശ്യകത അടിവരയിട്ട്, നേപ്പാളിലെ ഇന്ത്യക്കാർക്ക് ലേഖക് പൂർണ സുരക്ഷ ഉറപ്പ് നൽകി. ഇതിനായി ഇന്ത്യയുടെ പിന്തുണയും സഹകരണവും പ്രതീക്ഷിക്കുന്നതായി വിദേശകാര്യ സെക്രട്ടറി പരാമർശിച്ചു.

പ്രധാനമന്ത്രി കെ പി ശർമ ഒലിയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ രൂപീകരിച്ചതിന് ശേഷം നേപ്പാളിലേക്ക് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി നടത്തുന്ന ആദ്യ സന്ദർശനമാണ് മിശ്രയുടെ രണ്ട് ദിവസത്തെ സന്ദർശനം. സിംഗ് ദർബാറിലെ ഓഫീസിൽ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ബിഷ്ണു പ്രസാദ് പൗഡേലിനെയും മിസ്രി സന്ദർശിച്ചു. തൻ്റെ ഉന്നതതല ഇടപെടലുകൾ തുടരുന്ന മിശ്ര, വിദേശകാര്യ മന്ത്രി ഡോ. അർസു റാണ ദ്യൂബയെ സന്ദർശിക്കുകയും ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ചർച്ച ചെയ്യുകയും ചെയ്തു. നേപ്പാൾ സന്ദർശനം പൂർത്തിയാക്കുന്നതിന് മുമ്പ് വിദേശകാര്യ സെക്രട്ടറി ലാംസാൽ നൽകുന്ന അത്താഴ വിരുന്നിൽ അദ്ദേഹം പങ്കെടുക്കും.

Top