കോഴിക്കോട്: താനൊരിക്കലും ബി ജെ പിയിലേക്ക് പോകില്ലെന്ന് കോൺഗ്രസ് നേതാവ് മുരളീധരൻ. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രസ്താവന തമാശയാണെന്ന് മുരളീധരൻ പറഞ്ഞു. പി.വി. അൻവർ വയനാട് സ്വാധീനമുള്ളയാളാണ്. അതിനാൽ വോട്ട് 5 ലക്ഷത്തിലെത്തിക്കാൻ സഹകരിക്കും. പാലക്കാടും ചേലക്കരയിലും അൻവറിന് സ്വാധീനമില്ല. ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥികളെ മാറ്റില്ലെന്നും കെ മുരളീധരൻ.
പാർട്ടിയിൽ നിന്ന് അവഗണന ഉണ്ടായാൽ രാഷ്ട്രീയത്തിൽ നിന്ന് റിട്ടയർ ചെയ്യും. തലമുറ മാറുമ്പോൾ ചില അഡ്ജസ്റ്റ്മെന്റ് ചെയ്യേണ്ടി വരുമെന്നും കെ മുരളീധരൻ പറഞ്ഞു. വയനാട് പ്രചാരണത്തിന് പോകും. പാലക്കാട്, ചേലക്കര പോകുന്ന കാര്യം തീരുമാനിച്ചിട്ടില്ല. അൻവർ വിഷയം രാഷ്രീയത്തിൽ ഒന്നും ഒന്നും രണ്ടല്ല. അത് പൂജ്യമാവരുത്. അൻവറിനോട് യോജിപ്പും വിയോജിപ്പുമില്ല. നാളെ ഗോവിന്ദൻ മാഷ് വോട്ട് താരാമെന്ന് പറഞ്ഞാലും വാങ്ങുമെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.