CMDRF

തിയറ്ററിലുള്ളപ്പോൾ സിനിമയുടെ ഡിജിറ്റൽ അവകാശം വിൽക്കില്ല: അമിർ ഖാൻ

തന്റെ ചിത്രത്തിന് തിയറ്ററില്‍ നിന്ന് ലഭിക്കുന്ന പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ ഒ.ടി.ടിയില്‍ എത്തിച്ചാല്‍ മതിയെന്നാണ് അമിറിന്‍റെ തീരുമാനം

തിയറ്ററിലുള്ളപ്പോൾ സിനിമയുടെ ഡിജിറ്റൽ അവകാശം വിൽക്കില്ല: അമിർ ഖാൻ
തിയറ്ററിലുള്ളപ്പോൾ സിനിമയുടെ ഡിജിറ്റൽ അവകാശം വിൽക്കില്ല: അമിർ ഖാൻ

2000 ൽ ബോളിവുഡിൽ ആദ്യമായി പ്രൊഫിറ്റ് ഷെയറിങ് രീതി പരിചയപ്പെടുത്തിയ താരമാണ് അമിർ ഖാൻ. അഭിനയത്തിനെപ്പം നിർമാണത്തിലും അമിർ സജീവമാണ്. ഇപ്പോഴിത നിർമാണ രംഗത്ത് മറ്റൊരു സുപ്രധാന ചുവടുവെപ്പ് നടത്താനൊരുങ്ങുകയാണ് നടൻ. അമിർ ചിത്രങ്ങളുടെ ഡിജിറ്റൽ റൈറ്റ് മുൻകൂർ വിൽക്കില്ല. പിങ്ക് വില്ലയാണ് നടനെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. തിയറ്റർ വിജയത്തിന്റെ അടിസ്ഥാനത്തിൽ ഒ.ടി.ടി റൈറ്റ് ലഭിച്ചാൽ മതിയെന്നാണ് നടന്റെ തീരുമാനം.

Also Read: ആലിയ ഭട്ട് ചിത്രം ‘ജിഗ്‌റ’ ടീസർ പുറത്തിറങ്ങി

സിനിമ റിലീസിന് മുമ്പ് ഡിജിറ്റൽ റൈറ്റ് വിൽക്കാൻ അമിറിന് താൽപര്യമില്ലെന്നാണ് റിപ്പോർട്ട്. അമിർ ചിത്രങ്ങൾ തിയറ്ററുകളിലെത്തിയതിന് ശേഷം മാത്രമായിരിക്കും ഒ.ടി.ടിക്ക് വിൽക്കുക. തന്റെ ചിത്രത്തിന് തിയറ്ററില്‍ നിന്ന് ലഭിക്കുന്ന പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ ഒ.ടി.ടിയില്‍ എത്തിച്ചാല്‍ മതിയെന്നാണ് അമിറിന്‍റെ തീരുമാനം.

തിയറ്ററുകളിലെത്തി ആഴ്ചകൾക്ക് ശേഷമാണ് സിനിമകൾ ഒ.ടി.ടിയിൽ സ്ട്രീം ചെയ്യുന്നത്. എന്നാൽ സൂപ്പർ താരങ്ങളുടെ സിനിമകളുടെ ഡിജിറ്റൽ അവകാശം റിലീസിന് മുമ്പ് തന്നെ പ്രമുഖ ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ സ്വന്തമാക്കാറുണ്ട്. ഇതിനൊരു മാറ്റം വരുത്താനാണ് അമിറിന്റെ തീരുമാനം.

Top