ഒരു ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കും; കരിയര്‍ അവസാനത്തെ കുറിച്ച് സംസാരിച്ച് മിച്ചല്‍ സ്റ്റാര്‍ക്ക്

ഒരു ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കും; കരിയര്‍ അവസാനത്തെ കുറിച്ച് സംസാരിച്ച് മിച്ചല്‍ സ്റ്റാര്‍ക്ക്
ഒരു ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കും; കരിയര്‍ അവസാനത്തെ കുറിച്ച് സംസാരിച്ച് മിച്ചല്‍ സ്റ്റാര്‍ക്ക്

2024ലെ ഐ.പി.എല്‍ കിരീടത്തില്‍ മുത്തമിട്ടതിനു പിന്നാലെ കരിയറിന്റെ അവസാനത്തെ കുറിച്ച് പരാമര്‍ശിച്ച് പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനു വേണ്ടി തകര്‍പ്പന്‍ പ്രകടനം നടത്തിയതിനു ശേഷമാണ് സ്റ്റാര്‍ക്കിന്റെ വെളിപ്പെടുത്തല്‍. ഇതിലാണ് ഒരു ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കുന്നത് പരിഗണിക്കുന്ന കാര്യം താരം പറഞ്ഞത്.
‘കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഓസ്‌ട്രേലിയയ്ക്കായി കളിക്കുന്നതിനാണ് ഞാന്‍ മുന്‍ഗണന നല്‍കിയത്. ഇപ്പോള്‍ എന്റെ കരിയറിന്റെ അവസാനത്തോട് അടുത്തിരിക്കുകയാണ്. ഞാന്‍ ഒരു ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണ്. അടുത്ത ഏകദിന ലോകകപ്പ് ഇനിയും അകലെയാണ്’ സ്റ്റാര്‍ക്ക് പറഞ്ഞു.

ശേഷം ഐപിഎല്ലിനെ പുകഴ്ത്തിയും താരം സംസാരിച്ചു.
ടി-20 ഫ്രാഞ്ചൈസി ടൂര്‍ണമെന്റുകളില്‍ കളിക്കുന്നത് എന്റെ ഭാവിയുടെ വലിയ ഭാഗമായി മാറിയേക്കാം. ഈ സീസണ്‍ അങ്ങേയറ്റം ആസ്വാദ്യകരമായിരുന്നു. കാരണം ഇത് ടി20 ലോകകപ്പിലേക്ക് നയിക്കുന്നതിന്റെ ഭാഗമാണ്. അതിശയകരമായ കളിക്കാരെ ഉള്‍ക്കൊള്ളുന്ന ലീഗാണിത്. ഈ വര്‍ഷത്തെ എന്റെ അനുഭവം ഞാന്‍ നന്നായി ആസ്വദിച്ചു. അടുത്ത സീസണിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു,’ സ്റ്റാര്‍ക്ക് പറഞ്ഞു.

2024 ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ ബൗള്‍ഡ് വിക്കറ്റ് നേടുന്ന താരം എന്ന നേട്ടം സ്റ്റാര്‍ക്ക് സ്വന്തമാക്കിയിരുന്നു. ഏഴ് ബൗള്‍ഡ് വിക്കറ്റാണ് സ്റ്റാര്‍ക്ക് സ്വന്തമാക്കിയത്.

Top