CMDRF

കുൽഗാമിൽ വീണ്ടും തരിഗാമി ചെങ്കൊടി പാറിക്കുമോ..?

കുൽഗാമിൽ തുടർച്ചയായി നാല് തവണ 1996, 2002, 2008, 2014 എന്നിങ്ങനെ വിജയിച്ചിട്ടുള്ളത് തരിഗാമിയാണ്.

കുൽഗാമിൽ വീണ്ടും തരിഗാമി ചെങ്കൊടി പാറിക്കുമോ..?
കുൽഗാമിൽ വീണ്ടും തരിഗാമി ചെങ്കൊടി പാറിക്കുമോ..?

ശ്രീനഗർ: നിയമസഭാ തെരഞ്ഞെടുപ്പിൽ ജമ്മു കശ്മീരിലെ കുൽഗാം മണ്ഡലത്തിൽ സിപിഎം ലീഡ് ചെയ്യുന്നു. സിപിഎം സ്ഥാനാർത്ഥി മുഹമ്മദ് യൂസഫ് തരിഗാമിയാണ് ഈ മണ്ഡലത്തിൽ മുന്നിലുള്ളത്. സ്വതന്ത്ര സ്ഥാനാർത്ഥി സയാർ അഹമ്മദ് റെഷി, പിഡിപി നേതാവ് മുഹമ്മദ് അമിൻ ധർ എന്നിവരാണ് തരിഗാമിയുടെ എതിരാളികൾ.

കുൽഗാമിൽ തുടർച്ചയായി നാല് തവണ 1996, 2002, 2008, 2014 എന്നിങ്ങനെ വിജയിച്ചിട്ടുള്ളത് തരിഗാമിയാണ്. നിലവിൽ 73കാരനായ തരിഗാമി സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമാണ്. നാഷണൽ കോണ്‍ഫറൻസ് – കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യത്തിന്‍റെ സ്ഥാനാർത്ഥിയാണ് തരിഗാമി.

Also Read: ഹരിയാനയിൽ കോൺഗ്രസ് അധികാരത്തിൽ എത്തുമെന്ന് സച്ചിൻ പൈലറ്റ്

ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തു കളിഞ്ഞ 2019ൽ മാസങ്ങളോളം തരിഗാമി വീട്ടുതടങ്കലിൽ കഴിഞ്ഞു. അതേസമയം കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതും തൊഴിലില്ലായ്മയും കർഷക പ്രശ്നങ്ങളും ഉയർത്തിയായിരുന്നു ഇത്തവണത്തെ പ്രചാരണം.

Top