CMDRF

ഇത്തവണയെങ്കിലും തുണയ്ക്കുമോ പ്രേക്ഷകർ? അക്ഷയ് കുമാറിൻറെ അടുത്ത റീമേക്ക് ചിത്രവും റിലീസിന്

ഇത്തവണയെങ്കിലും തുണയ്ക്കുമോ പ്രേക്ഷകർ? അക്ഷയ് കുമാറിൻറെ അടുത്ത റീമേക്ക് ചിത്രവും റിലീസിന്
ഇത്തവണയെങ്കിലും തുണയ്ക്കുമോ പ്രേക്ഷകർ? അക്ഷയ് കുമാറിൻറെ അടുത്ത റീമേക്ക് ചിത്രവും റിലീസിന്

ബോളിവുഡിന് സമീപകാലത്ത് റീമേക്ക് വുഡ് എന്ന് ഒരു പരിഹാസ പേര് പ്രേക്ഷകരാൽത്തന്നെ ലഭിച്ചിരുന്നു. തെന്നിന്ത്യൻ സിനിമകൾ അവയുടെ ഒറിജിനൽ കോണ്ടെൻറുമായി മികച്ച വിജയം നേടുമ്പോൾ പലപ്പോഴും ഈ തെന്നിന്ത്യൻ സിനിമകളുടെ റീമേക്കുകൾ പരീക്ഷിച്ച് പരാജയപ്പെടുന്ന ബോളിവുഡിനെ പരിഹസിച്ചുകൊണ്ടായിരുന്നു ആ പരാമർശം. അക്കാര്യത്തിൽ താരങ്ങളിൽ ഏറെ പരിഹാസമേറ്റത് അക്ഷയ് കുമാറിനുമായിരുന്നു. അദ്ദേഹത്തിൻറെ ഏറ്റവും ഒടുവിലെത്തിയ ചിത്രവും ഒരു റീമേക്ക് ആയിരുന്നു. കഴിഞ്ഞ മാസം തിയറ്ററുകളിലെത്തിയ സർഫിറ, സൂര്യ നായകനായ തമിഴ് ചിത്രം സൂരറൈ പോട്രിൻറെ റീമേക്ക് റിലീസ് ആയിരുന്നു. ചിത്രം ബോക്സ് ഓഫീസിൽ അമ്പേ വീഴുകയും ചെയ്തു. അക്ഷയ് കുമാറിൻറെ അടുത്ത ചിത്രവും റീമേക്ക് ആണെന്ന കാര്യം സോഷ്യൽ മീഡിയയിൽ പ്രേക്ഷകർ ഇപ്പോൾ വലിയ ചർച്ചയാക്കി തുടങ്ങിയിട്ടുണ്ട്.

അക്ഷയ് കുമാറിനെ നായകനാക്കി മുദാസർ അസീസ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഖേൽ ഖേൽ മേം ആണ് താരത്തിന്റെ അടുത്ത സിനിമ റിലീസ്. ഓ​ഗസ്റ്റ് 15 ആണ്കോമഡി ഡ്രാമ വിഭാ​ഗത്തിൽ പെടുന്ന ചിത്രത്തിൻറെ റിലീസ് തീയതി. അതേസമയം ബോക്സ് ഓഫീസ് വിജയവും നിരൂപകപ്രശംസയും ഒരുപോലെ നേടിയ ഒരു ചിത്രത്തിൻറെ റീമേക്ക് ആണ് ഇത്. യാഥാർഥ്യത്തിൽ പാവ്‍ലോ ജെനോവീസിൻറെ സംവിധാനത്തിൽ 2016 ൽ റിലീസ് ചെയ്യപ്പെട്ട ഇറ്റാലിയൻ ചിത്രം പെർഫെക്റ്റ് സ്ട്രേഞ്ചേഴ്സിൻറെ ഒഫിഷ്യൽ റീമേക്ക് ആണ് ഇത്.

റഷ്യ, ജർമനി, ഇന്തോനേഷ്യ എന്നിങ്ങനെ പല രാജ്യങ്ങളിൽ റീമേക്ക് ചെയ്യപ്പെട്ട ചിത്രം, മോഹൻലാലിൻറെ ഒടിടി ചിത്രം 12 ത്ത് മാൻ പെർഫെക്റ്റ് സ്ട്രേഞ്ചേഴ്സിൻറെ പ്ലോട്ടിന് സമാനമായ കഥ പറഞ്ഞ ചിത്രമാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ അക്ഷയ് കുമാർ ചിത്രം ഒഫിഷ്യൽ റീമേക്ക് ആണ്. അമ്മി വിർക്, വാണി കപൂർ, തപ്സി പന്നു, ഫർദീൻ ഖാൻ തുടങ്ങി കൗതുകകരമായ താരനിരയാണ് ചിത്രത്തിലേത്. ഇത്തവണയെങ്കിലും അക്ഷയ് കുമാറിന് ബോക്സ് ഓഫീസ് ഭാ​ഗ്യം ഉണ്ടാവുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ബോളിവുഡും,സിനിമ പ്രേക്ഷകരും.

Top