CMDRF

രക്ഷകരാകുമോ മൽസ്യത്തൊഴിലാളികൾ ? മുങ്ങൽ വിദഗ്ധർ പുഴയിലിറങ്ങി

രക്ഷകരാകുമോ മൽസ്യത്തൊഴിലാളികൾ ? മുങ്ങൽ വിദഗ്ധർ പുഴയിലിറങ്ങി
രക്ഷകരാകുമോ മൽസ്യത്തൊഴിലാളികൾ ? മുങ്ങൽ വിദഗ്ധർ പുഴയിലിറങ്ങി

കർണാടക ഷിരൂരിലെ രക്ഷ ദൗത്യത്തിൽ നിർണായക പുരോഗതി. ഗംഗാവലി നദിയിൽ അർജുന്റെ ലോറിയുണ്ടെന്ന് ഉറപ്പിച്ചതിനു പിന്നാലെയാൻ പ്രാദേശിക മുങ്ങൽ വിദഗ്ദ്ധരായ ,ഈശ്വർ മൽപേ സംഘം തിരച്ചിലിനിറങ്ങിയിട്ടുള്ളത്. മൽസ്യത്തൊഴിലാളികൾ കൂടിയായ ദൗത്യ സംഘം പുഴയിലറങ്ങി പരിശോധന നടത്തുകയാണ്. പുഴയിലിറങ്ങിയത് പ്രാദേശിക മുങ്ങൽ വിദഗ്ദ്ധരായ ഈശ്വർ മാൽപെ സംഘം.ഒരാൾ പുഴയിൽ ഇറങ്ങി തിരിച്ചു കയറിയ. എന്നാൽ പുഴയിലെ അതി ശക്തമായ അടിയൊഴുക്ക് കാരണം അധിക നേരം പുഴക്കടിയിൽ തിരയാൻ കഴിയുന്നില്ല. മുങ്ങിയും പൊങ്ങിയും തിരച്ചിലിനുള്ള സാധ്യതകൾ അന്വേഷിക്കുകയാണ് സംഘം.

ഉഡുപ്പിയിൽ നിന്നും വന്നിട്ടുള്ള രക്ഷാദൗത്യ സംഘത്തിനും പുഴയിലിറങ്ങാൻ കഴിഞ്ഞില്ല. അതെ സമയം ഷിരൂരിൽ ഇന്നും കാലാവസ്ഥ പ്രതികൂലമാണ്. പുഴയിലെ ഒഴുക്ക് ശക്തിയിൽ തന്നെ തുടരുകയുമാണ്. ഡൈവിങ് ശ്രമകരമെന്നാണ് സ്കൂബ ഡൈവേഴ്‌സ് പറയുന്നത്. എട്ടുപേരടങ്ങുന്ന ടീം ആണ് ഉഡുപ്പിയിൽ നിന്നും രക്ഷാ ദൗത്യത്തിനായി വന്നിട്ട് ഉള്ളത്. റിട്ടയേർഡ് മേജർ ജനറൽ ഇന്ദ്രബാലൻ നേതൃത്വത്തിൽ നടക്കുന്ന പരോശോധനയിലാണ് ട്രക്കിന്റെ സ്ഥാനം കണ്ടെത്തിയത്. കരയിൽ നിന്നും 132 മീറ്റർ അകലെ സ്പോട് നാലിൽ ട്രക്ക് ഉണ്ടെന്നാണ് പരിശോധനയിൽ ഇപ്പോൾ ഉറപ്പിച്ചിട്ടുള്ളത്. എന്നാൽ വാഹനത്തിൽ മനുഷ്യ സാന്നിത്യത്തിന്റെ തെളിവ് ഇതുവരെ ലഭിച്ചിട്ടില്ല.

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ വേണ്ടിയുള്ള തിരച്ചിൽ 12 ദിവസത്തിലേക്ക് കടക്കുകയാണ്. സ്പോട് ഫോറിൽ ലോറി ഉണ്ടെന്ന് സ്ഥിരീകരിച്ചു എങ്കിലും പുഴക്കടിയിലെ ശക്തമായ ഒഴുക്കും ചളിയും സ്കൂബ ഡൈവേഴ്സിന് പുഴയിൽ ഇറങ്ങി തിരച്ചിൽ നടത്താനുള്ള ശ്രമം തടയുകയാണ്, എന്നാൽ സ്പോട് ഫോറിൽ അഥവാ ഗംഗാവാലി നദിയിൽ രൂപപ്പെട്ടിട്ടുള്ള മൺകൂനക്ക് മുകളിൽ നിന്നും താഴേക്ക് ഇറങ്ങാനുള്ള ശ്രമത്തിലാണ്.

Top