പാർലമെൻ്റ് സമ്മേളനം കഴിയുന്നതോടെ പ്രതിപക്ഷത്തിനെതിരായ നീക്കവും ബി.ജെ.പി ശക്തിപ്പെടുത്തും, കോൺഗ്രസ്സിലെ ആഭ്യന്തര പ്രശ്നങ്ങൾ മുതലെടുത്ത് കർണ്ണാടക സർക്കാറിനെ വീഴ്ത്താനാകും ആദ്യം ശ്രമിക്കുക. ബി.ജെ.പി ലോകസഭ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച തെലങ്കാന, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിലെ കോൺഗ്രസ്സ് സർക്കാറുകളും ബി.ജെ.പിയുടെ ‘ഹിറ്റ് ലിസ്റ്റിൽപെട്ടവയാണ് ‘ ഇവിടെയും കോൺഗ്രസ്സിലെ ഒരു വിഭാഗത്തെ ഒപ്പം നിർത്താനാണ് ബി.ജെ.പി ശ്രമിക്കുക. കേന്ദ്ര ഏജൻസികൾ കൂടി പിടിമുറുക്കിയാൽ ബി.ജെ.പിക്ക് കാര്യങ്ങൾ എളുപ്പമാകും.