പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ട്രംപ് രക്ഷകനാകുമോ?

ഞാന്‍ ജയിലില്‍ കഴിയുന്ന പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, ട്രംപിന്റെ 'വളരെ നല്ല സുഹൃത്ത്' എന്ന് തുടങ്ങുന്നതായിരുന്നു സന്ദേശം

പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ട്രംപ് രക്ഷകനാകുമോ?
പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ട്രംപ് രക്ഷകനാകുമോ?

മേരിക്കയുടെ തലപ്പത്തേയ്ക്ക് ലോകനേതൃത്വത്തിലേയ്ക്ക് എത്തിയ ഡൊണാള്‍ഡ് ട്രംപിന് വിവിധ ലോകരാഷ്ട്രങ്ങളില്‍ നിന്ന് ആശംസകള്‍ പ്രവഹിക്കുകയാണ്. തെരഞ്ഞെടുപ്പ് വിജയത്തെത്തുടര്‍ന്ന് ലോകമെമ്പാടുമുള്ള രാഷ്ട്രീയ നേതാക്കളുടെ അഭിനന്ദന സന്ദേശങ്ങള്‍ക്കിടയില്‍, ട്രംപിന് അപ്രതീക്ഷിതമായ ഒരു സന്ദേശം ലഭിച്ചു, ‘ഞാന്‍ ജയിലില്‍ കഴിയുന്ന പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, ട്രംപിന്റെ ‘വളരെ നല്ല സുഹൃത്ത്’ എന്ന് തുടങ്ങുന്നതായിരുന്നു സന്ദേശം. തന്റെ എക്സ് സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് 55 വാക്കുകളുള്ള ഒരു ഹ്രസ്വ പോസ്റ്റില്‍, ഖാന്‍ ട്രംപിന്റെ വിജയത്തെ അഭിനന്ദിക്കുകയും അമേരിക്കയുടെ ഒപ്പം ഉണ്ടെന്നും പറയുകയും ചെയ്തിരിക്കുന്നത്.

‘ജനാധിപത്യത്തോടും മനുഷ്യാവകാശങ്ങളോടും പരസ്പര ബഹുമാനിക്കുന്ന പാക്-യുഎസ് ബന്ധത്തിന് പ്രസിഡന്റ് ട്രംപ് നല്ലതായിരിക്കും. ആഗോളതലത്തില്‍ സമാധാനം, മനുഷ്യാവകാശങ്ങള്‍, ജനാധിപത്യം എന്നിവയ്ക്കായി അദ്ദേഹം യത്‌നിക്കുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,’ഇമ്രാന്‍ ഖാന്‍ ട്രംപിന് എഴുതിയ സന്ദേശത്തില്‍ പറയുന്നു. ഈ ഒരു സന്ദേശം ലോകം മുഴുവനും പ്രചരിച്ചതോടെ ബൈഡന്റെ കാലത്ത് വിച്ഛേദിക്കപ്പെട്ട പാക് ബന്ധം രണ്ടാം ട്രംപ് ഭരണത്തിന് കീഴില്‍ പുതിയ ചില വഴികളിലേക്ക് നീങ്ങുമോ എന്നാണ് ഇപ്പോള്‍ ഏവരും ഉറ്റുനോക്കുന്നത്.

Imran Khan-Donald Trump

Also Read: അന്തരീക്ഷ താപനില വര്‍ദ്ധിപ്പിക്കുന്നതില്‍ അതിസമ്പന്നര്‍ക്കും പങ്ക്

ഖാന്റെ പേരില്‍ ട്രംപ് ഇടപെടുമോ?

എന്നാല്‍, ട്രംപിന്റെ പുതിയ ഭരണത്തിന് പാകിസ്ഥാന്‍ മുന്‍ഗണന നല്‍കാന്‍ സാധ്യതയില്ലെന്നാണ് മിക്ക നയതന്ത്ര വിദഗ്ധരും വിശ്വസിക്കുന്നത്. എന്നാല്‍, ഖാന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് (പിടിഐ), ഇമ്രാന്‍ അനുഭവിക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങളില്‍ ട്രംപി ഇടപെടുമെന്ന് ഉറച്ചുവിശ്വസിക്കുന്നു. തന്നെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ പ്രസിഡന്റ് ജോ ബൈഡന്റെ കീഴിലുള്ള അമേരിക്കന്‍ ഭരണകൂടം പാകിസ്ഥാന്റെ ആഭ്യന്തര രാഷ്ട്രീയത്തില്‍ ഇടപെടുന്നുവെന്ന് മുമ്പ് ഇമ്രാന്‍ ഖാന്‍ ആരോപിച്ചിരുന്നു.

മുന്‍ പാകിസ്ഥാന്‍ പ്രസിഡന്റും പിടിഐയുടെ മുതിര്‍ന്ന അംഗവുമായ ആരിഫ് അല്‍വി, ട്രംപിന്റെ വിജയത്തെ അഭിനന്ദിച്ചു, ‘സ്വതന്ത്രവും നീതിയുക്തവുമായ’ തിരഞ്ഞെടുപ്പ് ആയിരുന്നുവെന്നും ‘അമേരിക്കയിലെ പൗരന്മാര്‍ക്ക് അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍’ഈ ഒരു വിജയത്തിലൂടെ സാധിച്ചുവെന്നും ആരിഫ് കൂട്ടിച്ചേര്‍ത്തു.

Usa-Pakistan friend

Also Read:കിമ്മിനെ ഭയന്ന ട്രംപ് ഇറാനെയും ഭയക്കണം, റഷ്യയിൽ നിന്നും ആയുധങ്ങളുമായി കപ്പൽ ഇറാനിലേക്ക് !

‘ജനാധിപത്യ രാഷ്ട്രങ്ങള്‍ എന്ന നിലയില്‍ തുടര്‍ന്നും സഹകരണം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. തീര്‍ച്ചയായും, നിങ്ങളുടെ വിജയം ലോകത്തിലെ ഏകാധിപതികളുടെയും സ്വേച്ഛാധിപതികളുടെയും നട്ടെല്ലിനെ വിറപ്പിച്ചിരിക്കണം,’ ആരിഫ് പ്ലാറ്റ്ഫോമില്‍ എഴുതി.

എന്നാല്‍ ഖാന്റെ മോചനത്തിനായി ട്രംപിന്റെ കീഴിലുള്ള യുഎസ് സമ്മര്‍ദ്ദം ചെലുത്തില്ലെന്ന് പാകിസ്ഥാന്‍ ഉദ്യോഗസ്ഥര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ്. പാകിസ്ഥാനും യുഎസും പഴയ സുഹൃത്തുക്കളും പങ്കാളികളുമാണെന്നും പരസ്പര ബഹുമാനം, പരസ്പര വിശ്വാസം, പരസ്പരം ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതിരിക്കല്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ ബന്ധം തുടരുമെന്നും പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മുംതാസ് സഹ്റ ബലോച്ച് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Imran Khan

Also Read: ഇസ്രയേലിന്റെ യുദ്ധവെറിയില്‍ മണ്‍മറയുന്ന പുരാതന സാംസ്‌കാരിക ശേഷിപ്പുകള്‍

ഇമ്രാന്‍ ഖാന്റെ കാര്യത്തിന് പാകിസ്ഥാന്‍ സൈന്യത്തെ സമ്മര്‍ദ്ദത്തിലാക്കാന്‍ ട്രംപ് അമേരിക്കന്‍ സര്‍ക്കാരിന്റെ സ്വാധീനം ഉപയോഗിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, 2022 ഏപ്രിലില്‍ പാര്‍ലമെന്ററി അവിശ്വാസത്തിലൂടെ ഖാനെ പുറത്താക്കിയത് പാക് സൈന്യം അമേരിക്കയെ കൂട്ടുപടിച്ചിട്ടാണെന്ന് ഇമ്രാന്‍ ഖാനും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ആരോപിച്ചിരുന്നെങ്കിലും ഇത് അമേരിക്കയും പാകിസ്ഥാനും നിഷേധിക്കുന്നു.

ട്രംപ് തന്റെ ആദ്യ ടേമില്‍ പാകിസ്ഥാനെ വിമര്‍ശിച്ചിരുന്നുവെങ്കിലും,പിന്നീട് 2018 മുതല്‍ 2022 വരെ അദ്ദേഹം ഇമ്രാന്‍ ഖാനുമായി ഒരു ബന്ധം വളര്‍ത്തിയെടുത്തു. ആദ്യമായി 2019 ജൂലൈയില്‍ വാഷിംഗ്ടണിലും വീണ്ടും 2020 ജനുവരിയില്‍ ദാവോസിലും ട്രംപും-ഇമ്രാന്‍ ഖാനും നിര്‍ണായക കൂടിക്കാഴ്ചകള്‍ നടത്തി. അവിടെ ട്രംപ് ഖാനെ തന്റെ ”വളരെ നല്ല സുഹൃത്ത്” എന്ന് വിശേഷിപ്പിച്ചിരുന്നു. നേരെമറിച്ച്, ഖാനും ബൈഡനും തമ്മിലുള്ള ബന്ധം നല്ലരീതിയിലായിരുന്നില്ല.

Friendship

Also Read:ലോകം വെന്തുരുകുന്നു, ഭൂമി കണ്ടതിലെ ഏറ്റവും വലിയ ചൂട് കാലം

ട്രംപിന്റെ കീഴിലുള്ള അമേരിക്ക ഇനി പാകിസ്ഥാനുമായി അടുക്കുമോ?

ഗാസ, യുക്രെയ്ന്‍, അമേരിക്ക-ചൈന സംഘര്‍ഷം തുടങ്ങിയ പ്രശ്നങ്ങളില്‍ ട്രംപ് ഭരണകൂടം കൂടുതല്‍ ശ്രദ്ധ ഊന്നുന്നതിനാല്‍ പാകിസ്ഥാന് വേണ്ടത്ര ശ്രദ്ധ കൊടുക്കില്ലെന്നാണ് വിദേശനയ വിദഗ്ധന്‍ മുഹമ്മദ് ഫൈസലിന്റെ അഭിപ്രായം.

അതേസമയം, യുഎസും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായാല്‍ പാകിസ്ഥാന്റെ പ്രാധാന്യം വര്‍ദ്ധിച്ചേക്കാമെന്നും വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള ജിയോപൊളിറ്റിക്കല്‍ കമന്റേറ്റര്‍ ഉസൈര്‍ യൂനുസ് അല്‍ ജസീറയോട് പറഞ്ഞു.

Pakistan Flag

Also Read:ആമസോൺ വറ്റുന്നുവോ … ലോകം വരൾച്ചയിലേക്കോ ..?

അമേരിക്ക-ചൈന ബന്ധം

പാകിസ്ഥാന്റെ ദീര്‍ഘകാല സഖ്യകക്ഷിയായ ചൈന, 62 ബില്യണ്‍ ഡോളറിന്റെ ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയിലൂടെ പാക്കിസ്ഥാനില്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്, ഇത് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവിന് കീഴിലുള്ള ഒരു പ്രധാന പദ്ധതിയാണ്.

പാകിസ്ഥാന്റെ ചൈനയില്‍ വര്‍ദ്ധിച്ചുവരുന്ന സാമ്പത്തിക ആശ്രിതത്വം അന്താരാഷ്ട്ര വായ്പാ ദാതാക്കള്‍ക്കിടയില്‍ ആശങ്കകളിലേക്ക് നയിച്ചു, പ്രത്യേകിച്ച് പാകിസ്ഥാന്റെ 130 ബില്യണ്‍ ഡോളര്‍ കടത്തിന്റെ 30 ശതമാനവും ചൈനയ്ക്ക് കൊടുക്കാനുള്ളതാണ്.അതേസമയം ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടതില്‍ ഏറ്റവും നിരാശയുള്ള രാജ്യങ്ങളിലൊന്ന് ചൈനയാണ്. ഒന്നാം ട്രംപ് സര്‍ക്കാരിന്റെ കാലത്ത് അദ്ദേഹവുമായി ഏറ്റവുമധികം കൊമ്പുകോര്‍ത്ത രാജ്യങ്ങളിലൊന്നും ചൈനയാണ്. വ്യാപാരം, ടെക്‌നോളജി, സുരക്ഷാ വിഷയങ്ങള്‍ തുടങ്ങിയ മേഖലകളിലെല്ലാം സൂപ്പര്‍പവറുകളെന്നു സ്വയം വിശേഷിപ്പിക്കുന്ന ഇരു രാജ്യങ്ങളും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. പരസ്പര ധാരണയോടെ മുന്നോട്ടു പോകാമെന്ന മനോഭാവം വിട്ട് ട്രംപ് കടുത്ത ചൈനീസ് വിരുദ്ധ നിലപാടുകളെടുത്തു.

America-China

Also Read: ഇസ്രായേല്‍ ലെബനന്‍ ആക്രമിക്കുമ്പോള്‍ ടെല്‍ അവീവ് ലക്ഷ്യമിട്ട് ഹിസ്ബുള്ള

ട്രംപിന്റെ വിജയമായിരുന്നില്ല ചൈന പ്രതീക്ഷിച്ചിരുന്ന ഫലം, ട്രംപിന്റെ വിജയത്തില്‍ ആശങ്കയുണ്ടെങ്കിലും അത് അപ്രതീക്ഷിതമായിരുന്നില്ലെന്ന് കാര്‍നെയ്ഗീ എന്‍ഡോവ്മെന്റ് ഫോര്‍ ഇന്റര്‍നാഷനല്‍ പീസിലെ സീനിയര്‍ ഫെലോ തോങ് ഴാവോ വിലയിരുത്തി. ചൈനയുടെ ശക്തിയും അധികാരവും ഉയര്‍ത്തിക്കാട്ടി, ട്രംപുമായി വ്യക്തിപരമായി മികച്ച ബന്ധം നിലനിര്‍ത്താനായിരിക്കും ചൈനീസ് നേതൃത്വം ശ്രമിക്കുകയെന്നാണ് നയതന്ത്രജ്ഞരുടെ അഭിപ്രായം.

Top