CMDRF

ഏറ്റവും മികച്ച പ്രകടനം തന്നെ ഇന്ത്യയിൽ പുറത്തെടുക്കാൻ ശ്രമിക്കും: അജാസ് പട്ടേൽ

ഇന്ത്യയിലേക്ക് വരുമ്പോൾ താൻ ഏറെ ആവേശത്തിലാണ്. ഏറ്റവും മികച്ച പ്രകടനം തന്നെ ഇന്ത്യയിൽ പുറത്തെടുക്കാൻ താൻ ശ്രമിക്കുമെന്നും അജാസ് പട്ടേൽ വ്യക്തമാക്കി.

ഏറ്റവും മികച്ച പ്രകടനം തന്നെ ഇന്ത്യയിൽ പുറത്തെടുക്കാൻ ശ്രമിക്കും: അജാസ് പട്ടേൽ
ഏറ്റവും മികച്ച പ്രകടനം തന്നെ ഇന്ത്യയിൽ പുറത്തെടുക്കാൻ ശ്രമിക്കും: അജാസ് പട്ടേൽ

2021ൽ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ഒരു ഇന്നിഗ്സിൽ 10 വിക്കറ്റും സ്വന്തമാക്കിയ ന്യുസിലാൻഡ് ക്രിക്കറ്റ് താരമാണ് അജാസ് പട്ടേൽ. എന്നാൽ കരിയറിൽ ആകെ 16 ടെസ്റ്റുകൾ മാത്രമെ ഇന്ത്യൻ വംശജൻ കൂടിയായ പട്ടേലിന് കിവിസ് ടീമിൽ കളിക്കാൻ കഴിഞ്ഞുള്ളു. ന്യുസിലാൻഡിലെ ക്രിക്കറ്റ് പിച്ചുകൾ സ്പിന്നർമാർക്ക് അനുകൂലമല്ലെന്നതാണ് കാരണം. എന്നാൽ വീണ്ടും ഇന്ത്യയിലേക്ക് എത്തുന്നതിലുള്ള ആവേശത്തിലാണ് കിവിസ് സ്പിന്നർ.

ന്യുസിലാൻഡിലെ ഏതൊരു സ്പിന്നറോടും ചോദിച്ചാലും സ്വന്തം രാജ്യത്ത് കൂടുതൽ അവസരങ്ങൾ ലഭിക്കുക ബുദ്ധിമുട്ടാണ് എന്ന് പറയും. സ്പിന്നർമാർക്ക് അനുകൂലമല്ലാത്ത ന്യുസിലാൻഡിലെ പിച്ചുകളാണ് അതിന് കാരണം. എന്നാൽ ഇന്ത്യയിലേക്ക് വരുമ്പോൾ താൻ ഏറെ ആവേശത്തിലാണ്. ഏറ്റവും മികച്ച പ്രകടനം തന്നെ ഇന്ത്യയിൽ പുറത്തെടുക്കാൻ താൻ ശ്രമിക്കുമെന്നും അജാസ് പട്ടേൽ വ്യക്തമാക്കി.

അഫ്​ഗാനിസ്ഥാനെതിരായ ഒരു ടെസ്റ്റിന്റെ മത്സരത്തിനാണ് ന്യുസിലാൻഡ് ടീം ഇന്ത്യയിലേക്ക് വരുന്നത്. ഉത്തർപ്രദേശിലെ നോയിഡയിൽ മത്സരം നടക്കും. സെപ്റ്റംബർ ഒമ്പത് മുതലാണ് മത്സരം തുടങ്ങുക. ടെസ്റ്റ് ക്രിക്കറ്റിൽ അജാസ് പട്ടേലിനെ കൂടാതെ രണ്ട് പേർ മാത്രമാണ് ഒരിന്നിം​ഗ്സിൽ 10 വിക്കറ്റും സ്വന്തമാക്കിയിട്ടുള്ളത്, ഇം​ഗ്ലണ്ട് മുൻ താരം ജിം ലോക്കറും ഇന്ത്യൻ മുൻ താരം അനിൽ കുംബ്ലെയുമാണ്.

Also read: കെസിഎല്‍: റിപ്പിള്‍സിനെ എടുത്തെറിഞ്ഞു, സെയ്‌ലേഴ്‌സിന് മൂന്നാം ജയം

ലോകോത്തര സ്പിന്നർ റാഷിദ് ഖാൻ ഇല്ലാതെയാണ് അഫ്​ഗാൻ ക്രിക്കറ്റ് ടീം ഇന്ത്യയിൽ കളിക്കാനൊരുങ്ങുന്നത്. ജൂണിൽ നടന്ന ട്വന്റി 20 ലോകകപ്പിൽ റാഷിദ് ഖാന്റെ നേതൃത്വത്തിലുള്ള അഫ്​ഗാൻ ടീം ന്യുസിലാൻഡിനെ പരാജയപ്പെടുത്തിയിരുന്നു. പിന്നാലെ ലോകകപ്പിന്റെ സെമിയിലും കളിച്ചു. വീണ്ടും ഒരിക്കൽ കൂടെ ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തുകയാണ് അഫ്​ഗാൻ സംഘത്തിന്റെ ലക്ഷ്യം.

Top