CMDRF

ഉദയനിധി ഉപമുഖ്യമന്ത്രിയാകുമോ? സ്റ്റാലിൻ മന്ത്രിസഭയിൽ അഴിച്ചുപണിക്ക് തിരക്കിട്ട തീരുമാനം

ഉദയനിധി ഉപമുഖ്യമന്ത്രിയാകുമോ? സ്റ്റാലിൻ മന്ത്രിസഭയിൽ അഴിച്ചുപണിക്ക് തിരക്കിട്ട തീരുമാനം
ഉദയനിധി ഉപമുഖ്യമന്ത്രിയാകുമോ? സ്റ്റാലിൻ മന്ത്രിസഭയിൽ അഴിച്ചുപണിക്ക് തിരക്കിട്ട തീരുമാനം

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ മന്ത്രിസഭയിൽ അഴിച്ചുപണിക്കായി തിരക്കിട്ട നീക്കം. എന്നാൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ മൂന്നാഴ്ച യുഎസ് സന്ദർശനത്തിനായി ഓഗസ്റ്റ് 22ന് പുറപ്പെടാൻ ഇരിക്കെയാണ് സെക്രട്ടേറിയറ്റിൽ തിരക്കിട്ട നീക്കങ്ങൾ നടക്കുന്നത്. അതേസമയം കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയായി എൻ. മുരുകാനന്ദത്തെത്ത നിയമിച്ചതിന് പിന്നാലെ, മുഖ്യമന്ത്രിയുടെ ഓഫിസിലെ സെക്രട്ടറിമാരായി മൂന്ന് പ്രധാന ഉദ്യോഗസ്ഥരെ നിയമിച്ച് സർക്കാർ ഉത്തരവിറക്കി. മുഖ്യമന്ത്രിയുടെ ഓഫിസിലെ സെക്രട്ടറിമാരായി നിയമിച്ചത് പി. ഉമാനാഥ്, എം.എസ് ഷൺമുഖം, അനു ജോർജ് എന്നിവരെയാണ്.

എന്നാൽ മന്ത്രിസഭയിൽ നടക്കാനിരിക്കുന്ന അഴിച്ചുപണിക്കായാണ്, തിരക്കിട്ട് ഐഎഎസ് തലപ്പത്ത് മാറ്റം വരുത്തുന്നതെന്നാണ് നിലവിൽ ലഭിക്കുന്ന സൂചന. എന്നാൽ നിലവിൽ തമിഴ്നാട്കായിക – യുവജന ക്ഷേമ വകുപ്പ് മന്ത്രിയായ ഉദയനിധി സ്റ്റാലിനെ മന്ത്രിസഭയിൽ രണ്ടാമനാക്കാനാണ് നീക്കം നടക്കുന്നത്. അതേസമയം ഉദയനിധിയെ ഉപമുഖ്യമന്ത്രി പദത്തിലേക്കോ, മറ്റേതെങ്കിലും സുപ്രധാന വകുപ്പിന്റെ ചുമതലയിലേക്കോ മാറ്റുമെന്നാണ് സൂചന. എന്നാൽ ഇതിന് പുറമെ നിലവിലെ മന്ത്രിസഭയിൽ നിന്ന് ചിലരെ മാറ്റുമെന്നും അഭ്യൂഹമുണ്ട്. ഡിഎംകെയിലെ ന്യൂനപക്ഷ മുഖവും മുൻ മന്ത്രിയുമായ എസ്.എം നാസറിനെ മന്ത്രിസഭയിലേക്ക് തിരികെ എത്തിക്കാനാണ് ശ്രമം.

അതേസമയം ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം മന്ത്രിമാർക്കിടയിലും ഡിഎംകെ നേതാക്കൾക്കിടയിലും വ്യാപകമായി ഉയരുകയാണ്. ഡിഎംകെ അധ്യക്ഷൻ കൂടിയായ സ്റ്റാലിൻ മുൻപ് പറഞ്ഞത് ഉദയനിധി ഉപമുഖ്യമന്ത്രി പദത്തിലേക്ക് പാകപ്പെട്ടിട്ടില്ലെന്നാണ്. മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് പ്രഖ്യാപനമുണ്ടായാൽ സ്റ്റാലിന്റെ യുഎസ് സന്ദർശനത്തിന് മുൻപായി പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

Top