ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവ ഉള്‍പ്പെടുന്ന കൂട്ടായ്മയായ ബ്രിക്സില്‍ ഇറാന്‍ അംഗമാകുന്നതിലൂടെ അതിശക്തമായ സഖ്യമായി മാറുമെന്ന് അന്താരാഷ്ട്ര നയതന്ത്രജ്ഞര്‍. ഇറാനും കൂടെ ബ്രിക്സില്‍ ചേര്‍ന്നതോടെ വന്‍ ശക്തി രാജ്യങ്ങളുടെ ഈ സഖ്യത്തെ ഇപ്പോള്‍ അമേരിക്കയും ആശങ്കയോടെയാണ് കാണുന്നത്. ബ്രിക്സ് കൂട്ടായ്മയില്‍ അംഗത്വം നേടുന്നുവെന്നത് ഇറാന്റെ സമഗ്രതയുടെയും സാമ്പത്തിക, നയതന്ത്ര ശേഷിയുടെയും വളര്‍ച്ചയ്ക്ക് വലിയ മാറ്റം സൃഷ്ടിക്കാനിടയുണ്ടെന്ന് നയതന്ത്രജ്ഞര്‍ വിശ്വസിക്കുന്നു. ഇറാന്റെ ഈ നീക്കങ്ങള്‍, പ്രത്യേകിച്ച് റഷ്യയുമായി സൈനിക സഹകരണം വര്‍ധിപ്പിക്കുന്നതും ചൈനയുമായി വ്യാപാര ബന്ധം സജീവമാക്കുന്നതും, അമേരിക്കയ്ക്കും പാശ്ചാത്യ രാജ്യങ്ങള്‍ക്കും ആശങ്കയുണ്ടാക്കുന്നുണ്ട്. ഇതിലൂടെ ഇറാന്‍ വടക്കുകിഴക്ക് ആഫ്രിക്ക, ഏഷ്യന്‍ രാജ്യങ്ങളുമായുള്ള സഹകരണത്തെ ശക്തിപ്പെടുത്തുകയും മിഡില്‍ ഈസ്റ്റില്‍ സ്വാധീനം ഉയര്‍ത്തുകയും ചെയ്യും.
ഇറാന്റെ ഈ പ്രവണത ഒരുസമയത്ത് ആഗോളമായി ഇറാനെ ഒറ്റപ്പെടുത്താനായി ശ്രമിച്ച പാശ്ചാത്യ രാജ്യങ്ങള്‍ക്ക് വെല്ലുവിളിയാകാനും ബ്രിക്സ് കൂട്ടായ്മയില്‍ പങ്കെടുക്കുന്നതോടെ, വിപണികളിലേക്കും സുരക്ഷാ രംഗത്തേക്കും പ്രവേശിക്കുന്നത് തടയാനിടയാക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
Also Read: റഷ്യയെ വിരട്ടാന്‍ യുക്രെയ്‌നിന്റെ ആണവായുധം എന്ന അവസാന അടവ്
അതേസമയം, ഒക്ടോബര്‍ 26 ന് നിരവധി ഇറാനിയന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ഇസ്രയേല്‍ ആക്രമണം പശ്ചിമേഷ്യയില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷം വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ട്. ഇറാനിനു നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാനിയന്‍ സായുധ സേനയിലെ നാല് സൈനികരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടുവെന്ന് ഇറാനിയന്‍വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഏപ്രില്‍ മധ്യത്തിലും ഒക്ടോബര്‍ തുടക്കത്തിലും ഇറാന്റെ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ക്ക് ശേഷം ഇറാനോടുള്ള ഇസ്രയേലിന്റെ പ്രതികരണം ശക്തമായിരുന്നു.
ഇറാനിയന്‍ ചെറുത്തുനില്‍പ്പിന്റെ സമീപകാല ചരിത്രം കണക്കിലെടുക്കുത്ത് പരിശോധിക്കുകയാണെങ്കില്‍ അവര്‍ ഭയക്കുകയോ ദേഷ്യത്തോടെ പ്രവര്‍ത്തിക്കുകയോ ചെയ്യില്ല എന്നാണ്. എന്നാല്‍ ക്ഷമ കൈവിടുമ്പോള്‍ ഒരു ഘട്ടത്തില്‍ ഉചിതമായ പ്രതികരണമുണ്ടാകും. ഒക്ടോബര്‍ 1 ന് ഇറാന്‍ ഇസ്രയേലിനെതിരെ മിസൈല്‍ ആക്രമണം നടത്തിയത് ‘നാശം വരുത്തുക’ എന്ന ഉദ്ദേശത്തോടെയാണെന്ന് അമേരിക്കന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നു. എന്നാല്‍ ഇസ്രയേലിന്റെ വ്യോമ പ്രതിരോധ ശേഷിയെ തുടര്‍ന്ന് അത് ഭൂമിയിലേയ്ക്ക് പതിച്ചാണ് നാശനഷ്ടങ്ങള്‍ ഉണ്ടായത്. ഇസ്രയേലിന് എതിരെ ഏകദേശം 180 ബാലിസ്റ്റിക് മിസൈലുകളാണ് ഇറാന്‍ തൊടുത്തുവിട്ടത്. എന്നാല്‍ ഇസ്രയേലിന്റെ കരുത്തുറ്റ വ്യോമ പ്രതിരോധ സംവിധാനവും അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേനയും ചേര്‍ന്ന് മിക്ക മിസൈലുകളും തകര്‍ത്തതെന്ന് പാശ്ചാത്യ രാജ്യങ്ങളും അവകാശപ്പെടുന്നു.
Also Read: പ്രതീക്ഷകള്‍ കെട്ടു; ലെബനനില്‍ വരാനിരിക്കുന്നത് മരണം പതിയിരിക്കുന്ന കൊടും ശൈത്യം
എന്നാല്‍ സാധാരണ ജനങ്ങള്‍ക്ക് ദോഷം വരുത്തുന്ന രീതിയില്‍ തങ്ങള്‍ ആക്രമണം നടത്തില്ലെന്ന് ഇറാന്‍ തറപ്പിച്ച് പറഞ്ഞു. സൈനിക കേന്ദ്രങ്ങളെയാണ് തങ്ങള്‍ ലക്ഷ്യമിട്ടതെന്നും സാധാരണ ജനങ്ങള്‍ക്കും ജനവാസകേന്ദ്രങ്ങള്‍ക്കും നേരെ ആക്രമണങ്ങള്‍ പരമാവധി ഒഴിവാക്കിയെന്നും ഇറാന്‍ പറഞ്ഞു. സാധാരണക്കാരുടെ അപകടങ്ങള്‍ ഒഴിവാക്കുകയും ചെയ്തു.
ഇവിടെ ഞങ്ങള്‍ കാരണമില്ലാത്ത ഒരു യുദ്ധത്തിനല്ല മുതിരുന്നതെന്ന് ഇറാന്‍ പറയുന്നു. 2023 ഒക്ടോബര്‍ മുതല്‍ ഗാസയില്‍ 42,000-ത്തിലധികം ആളുകളെ കൊന്നുവെന്ന് ആരോപിക്കപ്പെടുന്ന ഒരു ഭരണകൂടത്തോട് ”അനുയോജ്യമായ പ്രതികരണം” നല്‍കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. ഇസ്രയേലിന്റെ ഇരകളില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ലെബനന്റെ വിവിധ ഭാഗങ്ങളില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 2000 പേര്‍ കൊല്ലപ്പെട്ടുവെന്നും ഇറാന്‍ ചൂണ്ടിക്കാണിക്കുന്നു.
Also Read:ഇസ്രയേൽ പ്രതിരോധ ആസ്ഥാനം ആക്രമിച്ച് ഹിസ്ബുള്ള, ഇത്തരമൊരു ആക്രമണം ആദ്യമെന്ന് റിപ്പോർട്ട്
സാധാരണക്കാര്‍ക്ക് നേരെ വ്യാപകമായ കുഴപ്പമുണ്ടാക്കുകയും സാധാരണക്കാര്‍ക്ക് സങ്കല്‍പ്പിക്കാനാവാത്ത വേദന ഉണ്ടാക്കുകയും ചെയ്യുന്ന പ്രവൃത്തികള്‍ ഞങ്ങള്‍ക്ക് കണ്ടിരിക്കാനാകില്ലെന്നും ഇറാന്‍ പറയുന്നു. അങ്ങനെ അവര്‍ അല്ലെങ്കില്‍ സയണിസ്റ്റ് ഭരണകൂടം ശിക്ഷിക്കപ്പെടാതെ പോകരുത്. അതുകൊണ്ടാണ് ഇറാന്റെ പ്രതിരോധം വേറിട്ടുനില്‍ക്കുന്നത്. യഥാര്‍ത്ഥത്തില്‍ മധേഷ്യയിലെ പ്രബല ശക്തിയായ ഇറാനെ ഇസ്രയേലിന് ഭയമാണ്. ആയുധങ്ങളുടെ കാര്യത്തിലും സൈനിക വ്യൂഹത്തിന്റെ കാര്യത്തിലും ഇറാനാണ് മുന്നിട്ട് നില്‍ക്കുന്നത്. ഇറാനൊന്ന് മനസ് വെച്ചാല്‍ ഇസ്രയേല്‍ ഭസ്മമാകും. പക്ഷേ ഇറാന്‍ അങ്ങനെ ഒരു യുദ്ധം ആഗ്രഹിക്കുന്നില്ല. ബാലിസ്റ്റിക് മിസൈലുകള്‍ അയച്ച് നേരിയ പ്രഹരം മാത്രമെ ഇസ്രയേലിന് എതിരെ ഇപ്പോള്‍ ഇറാന്‍ തൊടുത്തിട്ടിട്ടുള്ളൂ.
ഇസ്രയേലിനെ ഒന്നിലധികം തവണ വെല്ലുവിളിച്ചതിനും, വിദേശനയത്തിനും, അമേരിക്കയുടെ താളത്തിനൊത്ത് നൃത്തം ചെയ്യാന്‍ വിസമ്മതിച്ചതിനും ഇറാന് എതിരെ അമേരിക്ക ചുമത്തിയ സാമ്പത്തിക ഉപരോധം ഇന്നും തുടരുകയാണ്. ഇതിനൊരു തടയെന്ന നിലയിലാണ് ഇറാന്‍ ബ്രിക്‌സ് സഖ്യത്തില്‍ ചേരുന്നത്. ബ്രിക്സില്‍ പൂര്‍ണ അംഗമാകുന്നതോടെ റഷ്യയുമായി സൈനിക പങ്കാളിത്തവും ചൈനയുമായുള്ള സാമ്പത്തിക ബന്ധം ഉറപ്പിക്കലുമാണ് ആശയം.
Also Read: സ്വന്തം രാജ്യത്തെ മാധ്യമങ്ങളെയും വെറുതെ വിടാതെ നെതന്യാഹു
2021-ല്‍ ചൈനയും ഇറാനും വ്യാപാര, സാമ്പത്തിക, ഗതാഗത സഹകരണം വിപുലീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള 25 വര്‍ഷത്തെ തന്ത്രപരമായ സഹകരണ കരാറില്‍ ഒപ്പുവച്ചിരുന്നു. ഈ വ്യാപാര സഹകരണം ഇറാന്‍ സമ്പദ്വ്യവസ്ഥയെ പുനര്‍നിര്‍മ്മിക്കുന്നതില്‍ വലിയ മാറ്റമുണ്ടാക്കുമെന്ന് ആഗോള സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.
ഹമാസ് (പലസ്തീന്‍), ഹിസ്ബുള്ള (ലെബനന്‍), യെമനിലെ ഹൂതി വിമതര്‍ തുടങ്ങിയ സായുധ ഗ്രൂപ്പുകള്‍ക്ക് ഇറാന്‍ സാമ്പത്തിക, രാഷ്ട്രീയ, സൈനിക, നയതന്ത്ര, ധാര്‍മ്മിക പിന്തുണ നല്‍കുന്നുവെന്ന് പാശ്ചാത്യ ശക്തികള്‍ ആരോപിക്കുന്നു. ഇറാനെ പിന്തുണച്ചതിന് അമേരിക്കയും യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങളും ചൈനയെയും റഷ്യയെയും നിരന്തരം വിമര്‍ശിക്കുകയാണ്.
Also Read: യുക്രെയ്ന്‍ അല്‍ഖ്വയ്ദയുമായി സഖ്യത്തില്‍? ആരോപണവുമായി സിറിയ
ഇസ്രയേലിന്റെ ആധിപത്യത്തെയും മേഖലയിലെ വിപുലീകരണ അഭിലാഷത്തെയും വെല്ലുവിളിക്കുക മാത്രമല്ല, പലസ്തീന്‍ വിഷയത്തില്‍ അറബ് രാഷ്ട്രങ്ങള്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കാത്ത സാഹചര്യത്തിലാണ് തങ്ങളുടേതായ നിലപാടില്‍ പാറ പോലെ ഇറാന്‍ ഉറച്ചുനില്‍ക്കുന്നതെന്നത് ഏറെ ശ്രദ്ധേയമാണ്. നിലവില്‍, യാതൊരു സംശയവുമില്ലാതെ, ഗാസയിലും വെസ്റ്റ് ബാങ്കിലും താമസിക്കുന്ന പലസ്തീനികള്‍ക്കെതിരായ അതിക്രൂരമായ ഇസ്രയേലി ആക്രമണത്തിനും അതിന്റെ വംശഹത്യ പ്രചാരണത്തിനും എതിരായ ലോകത്തിലെ ഏറ്റവും ശക്തമായ ശബ്ദമാണ് ഇറാന്‍. ഇതുതന്നെയാണ് മറ്റേത് രാജ്യങ്ങളില്‍ നിന്നും എന്തിന് അറബ് രാജ്യങ്ങളില്‍ നിന്നുപോലും വരെ വ്യത്യസ്തമായ നിലപാടാണ് ഇറാനുള്ളത്. ഇനി ബ്രിക്സില്‍ അംഗമായാല്‍ ഇന്ത്യയുള്‍പ്പെടുന്ന അംഗരാജ്യങ്ങളുടെ ശക്തമായ കരങ്ങളായിരിക്കും ഇറാന്റേത് സംശയമില്ല.